Oman
Insurance cover made mandatory for companies in Adventure Tourism Sector Oman
Oman

സാഹസിക ടൂറിസം മേഖല: ഒമാനിൽ കമ്പനികൾക്ക് ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി

Web Desk
|
30 Sep 2023 6:47 PM GMT

ഒമാൻ റീ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.

മസ്കത്ത്: ഒമാനിൽ സാഹസിക ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി കാപിറ്റർ മാർക്കറ്റ് അതോരിറ്റി ഉത്തരവിറക്കി. ഒമാൻ പൈതൃക ടൂറിസം മന്ത്രാലയത്തിന്റെ 2021ലെ തീരുമാന പ്രകാരമാണിത്. ഇതനുസരിച്ച് ഒമാനിൽ സാഹസിക ടൂറിസത്തിനെത്തുന്ന എല്ലാ വിനോദ സഞ്ചാരികൾക്കും സാഹസിക ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കണം.

ഒമാൻ റീ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഇൻഷുറൻസ് പരിരക്ഷയ്ക്ക് വിധേയമാവുന്നവർക്കുള്ള നിയമ സഹായം, സാഹസിക ടൂറിസത്തിനിടയിലെ അപകടങ്ങൾ മൂലമുണ്ടാവുന്ന മുറിവ് അല്ലെങ്കിലും മറ്റെന്തിലും നഷ്ടം മൂലമുണ്ടാവുന്ന സാമ്പത്തികമായ നഷ്ടപരിഹാരം എന്നിവ കമ്പനി നൽകും.

ഈ ഇൻഷുറൻസ് പോളിസി ട്രാവൽ ടൂറിസം നടത്തിപ്പുകാരിൽ നിന്ന് ലഭ്യമാവും. സാഹസിക ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും സുരക്ഷാ മാനദന്ധങ്ങൾ പൂർണമായ പാലിച്ചിരിക്കണമെന്ന് അധികൃതർ പറഞ്ഞു. പർവതാരോഹണ വേളകളിൽ അപകടം കുറയ്ക്കാനായി സിവിൽ ഡിഫൻസ് ആംബുലൻസ് അധികൃതർ നൽകുന്ന നിർദേശങ്ങളും സുരക്ഷാ മാനദന്ധങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.



Similar Posts