![കേരള വിംഗ് കലാസന്ധ്യ സലാലയിൽ ഇന്ന് കേരള വിംഗ് കലാസന്ധ്യ സലാലയിൽ ഇന്ന്](https://www.mediaoneonline.com/h-upload/2024/10/24/1448048-hfdcuc.webp)
കേരള വിംഗ് കലാസന്ധ്യ സലാലയിൽ ഇന്ന്
![](/images/authorplaceholder.jpg?type=1&v=2)
സലാലയിലെത്തിയ പ്രസീത ചാലക്കുടിക്ക് സ്വീകരണം നൽകി
സലാല: ഐ.എസ്.സി കേരള വിംഗ് സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന്റെ ഉദ്ഘാടനവും കലാസന്ധ്യയും ഒക്ടോബർ 24 വ്യാഴാഴ്ച വൈകിട്ട് 7.30 ന് ക്ലബ്ബ് മൈതാനിയിൽ നടക്കും. ഇതിനായി സലാലയിലെത്തിയ പ്രസിദ്ധ നാടൻ പാട്ടുകാരി പ്രസീത ചാലക്കുടിക്കും മനോജ് പെരുമ്പിലാവിനും സലാല എയർപോർട്ടിൽ സ്വീകരണം നൽകി.
സാംസ്‌കാരിക സമ്മേളനം ദോഫാർ കൾച്ചറൽ സ്‌പോട്‌സ് ആന്റ് യൂത്തിലെ എ.ജി.എം ഫൈസൽ അലി അൽനഹ്ദി ഉദ്ഘാടനം ചെയ്യും. കേരള വിംഗ് കൺവീനർ ഡോ. ഷാജി പി ശ്രീധർ അധ്യക്ഷത വഹിക്കും. പ്രസീത ചാലക്കുടിയും ,മനോജ് പെരുമ്പിലാവും വിശിഷ്ടാതിഥികളായി സംബന്ധിക്കും. രാകേഷ് കുമാർ ജാ, ഡോ. കെ സനാതനൻ, രമേഷ്‌കുമാർ എന്നിവർ ആശംസകൾ നേരും.
കൾച്ചറൽ ഈവന്റ് പ്രസീതയാണ് നയിക്കുക. കൂടാതെ രംഗപൂജ, സ്വാഗത ഗാനം, സെമി കാസിക്കൽ ഡാൻസ്, ഫോക്ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നിവയും നടക്കുമെന്ന് കൺവിനർ അറിയിച്ചു. യുവജനോത്സവ മത്സരങ്ങൾ നാളെയും മറ്റന്നാളുമായി ക്ലബ്ബ് ഹാളിലാണ് നടക്കും.