തേനൂറും മധുരങ്ങളുമായി ഒമാനിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ 'കിങ്ടം ഓഫ് മാംഗോസ്' ഫെസ്റ്റിവല്‍
|ജൂണ്‍ രണ്ട് വരെയാണ് ഫെസ്റ്റിവല്‍ നടക്കുന്നത്
തേനൂറുന്ന മധുരങ്ങളുമായി ഒമാനിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ 'കിങ്ടം ഓഫ് മാംഗോസ്' ഫെസ്റ്റിവലിന് തുടക്കമായി. വിവിധ ദേശങ്ങളിലെ മാമ്പഴ രുചി തേടുന്നവരെ ലക്ഷ്യമിട്ട് ജൂണ്‍ രണ്ട് വരെയാണ് ഫെസ്റ്റിവല്‍ നടക്കുന്നത്.
'കിങ്ടം ഓഫ് മാംഗോസ്' ഫെസ്റ്റിവല്‍ ബൗശര്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക സമ്പത്ത്-ഫിഷറീസ് മന്ത്രാലയത്തിലെ പ്ലാന്റ് ക്വാറന്റൈന് വകുപ്പ് ഡയരക്ടര്‍ വലീദ് ഖല്ഫാന് അല്‍ മഅ്മരി പരിപാടിയില്‍ സംബന്ധിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്ത ഇനം മാമ്പഴങ്ങളാണ് ഫെസ്റ്റിവലിന്റെ ഭാമായി ലുലു ഹൈപ്പര്മാര്ക്കറ്റകളില് ഒരുക്കിയിട്ടുള്ളത്.
ഹോട്ട് ഫുഡ്, ബേക്കറി, സ്വീറ്റ്സ്, ഗ്രോസറി വിഭാഗങ്ങളിലും സവിശേഷ മാമ്പഴ വിഭവങ്ങള്‍ ലഭിക്കും. മാമ്പഴ അച്ചാര്‍, ജാം, പള്‍പ്, ജ്യൂസ്, ജെല്ലി, പ്രിസര്‍വ് അടക്കമുള്ളവയും പ്രദര്‍ശനത്തില്‍നിന്ന് വാങ്ങാം. ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്നാം, തായ്ലന്ഡ്, ശ്രീലങ്ക, കെനിയ, യെമന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള 50ലേറെ ഇനം മാമ്പഴങ്ങള്‍ ലുലു ഇറക്കുമതി ചെയ്തിട്ടുണ്ട്. പ്രാദേശിക ഒമാനി മാമ്പഴങ്ങളും ലഭിക്കും. മാമ്പഴ ഫെസ്റ്റിവല്‍ ലുലു സംഘടിപ്പിക്കാറുണ്ടെങ്കിലും ഇത്തവണത്തെ 'കിങ്ഡം ഓഫ് മാംഗോസ്' ഫെസ്റ്റിവലിന് ഏറെ സവിശേഷതകളുണ്ടെന്ന് ഒമാന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് റീജനല്‍ ഡയറരക്ടര്‍ ശബീര്‍ കെ.എ പറഞ്ഞു.