Oman
Oman
കോഴിക്കോട് സ്വദേശി സലാലയിലെ പള്ളിയിൽ വെടിയേറ്റ് മരിച്ച നിലയിൽ
|29 April 2022 9:49 AM GMT
സാധാരണ പോലെ ളുഹാ നമസ്കാരത്തിനായി ഇദ്ദേഹം പോയപ്പോഴാണ് സംഭവം നടന്നത്
ഒമാൻ: കോഴിക്കോട് സ്വദേശിയെ സലാലയിലെ പള്ളിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചെറുവണ്ണൂർ കക്കരമുക്ക് സ്വദേശി നിത്തൽ തറമേൽ മൊയ്തീനാണ് മരിച്ചത്. സലാല സാദയിലെ ഖദീജ മസ്ജിദിൽ ഇന്ന് രാവിലെ പത്ത് മണിയോടെ സാധാരണ പോലെ ളുഹാ നമസ്കാരത്തിനായി ഇദ്ദേഹം പോയപ്പോഴാണ് സംഭവം നടന്നത്. ആരാണ് വെടി വെച്ചതെന്ന് വ്യക്തമല്ല. മൃതദേഹത്തിന് സമീപം വലിയൊരു തോക്കും കണ്ടെത്തിയിരുന്നു. പൊലിസ് സ്ഥലത്തെത്തി വിശദ അന്വേഷണം നടത്തുകയാണ്. ഈ പള്ളിയിൽ നമസ്കാരം നിർത്തി വെച്ചിട്ടുണ്ട്.
Kozhikode resident shot dead in Salalah