സമൂഹമാധ്യമങ്ങൾ വഴിയുള്ള മാർക്കറ്റിങ്ങിന് ലൈസൻസ് നിർബന്ധം
|ഒമാനിൽ സമൂഹമാധ്യമങ്ങൾ വഴിയുള്ള മാർക്കറ്റിങ്ങിന് ലൈസൻസ് നിർബന്ധമാക്കുന്നു. വ്യാപാരികളെയും ഉപഭോക്താക്കളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം.
സമൂഹ മാധ്യമങ്ങൾ വഴിയുള്ള ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രൊമോട്ടർമാർ, വാണിജ്യ-വ്യവസായ-നിക്ഷേപ-പ്രോത്സാഹന മന്ത്രാലയത്തിന്റെ വാണിജ്യ കാര്യ, ഇലക്ട്രോണിക് ട്രേഡ് വകുപ്പിൽനിന്നാണ് ലൈസൻസ് എടുക്കേണ്ടത്.
വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയകളിലുമുള്ള ബിസിനസ് പ്രവർത്തനങ്ങളും നിയന്ത്രികുന്നതിനാവശ്യമായ ബൈലോ മന്ത്രാലയം പുറത്തിറക്കി. ഗസറ്റിൽ പ്രസിദ്ധീകരിച്ച് 90 ദിവസത്തിനു ശേഷം നിയമം പ്രാബല്യത്തിൽ വരും. ചാരിറ്റി അല്ലെങ്കിൽ സന്നദ്ധ സേവനങ്ങൾ പോലെയുള്ള ലാഭേച്ഛയില്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ലൈസൻസ് നിർബന്ധമില്ല. അപേക്ഷ അംഗീകരിച്ചാൽ ഇ-മാർക്കറ്റിങിനും പ്രമോഷൻ പ്രവർത്തനങ്ങൾക്കുമായി മൂന്നുവർഷത്തേക്കായിരിക്കും ലൈസൻസ് നൽകുക. പിന്നീട് ഇവ പുതുക്കാവുന്നതാണ്.