Oman
Low pressure: Strong winds and rain likely in Oman from Sunday
Oman

ന്യൂനമർദ്ദം: ഒമാനിൽ ഞായറാഴ്ച മുതൽ കനത്ത കാറ്റിനും മഴക്കും സാധ്യത

Web Desk
|
12 April 2024 6:07 PM GMT

ഒമാന്റെ വിവിധ ഇടങ്ങളിൽ 10 മുതൽ 30 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

മസ്‌കത്ത്: ഒമാനിൽ ന്യൂനമർദ്ദത്തിന്റെ ഭാഗമായി ഞായറാഴ്ച മുതൽ ബുധനാഴ്ചവരെ കനത്ത കാറ്റിനും മഴക്കും സാധ്യത. ഒമാന്റെ വിവിധ ഇടങ്ങളിൽ 10 മുതൽ 30 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒമാനിലെ മുസന്ദം, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിലും അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചിലഭാഗങ്ങളിലുമായിരിക്കും മഴ ലഭിക്കും

ശനിയാഴ്ച വടക്ക്-തെക് ശർഖിയ, മസ്‌കത്ത്, ദാഹിറ എന്നീ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ഒമാന്റെ തീരപ്രദേശങ്ങളിൽ തിരമാലകൾ രണ്ട് മുതൽ മൂന്നു മീറ്റർവരെ ഉയർന്നേക്കും. ഞായറാഴ്ച മസ്‌കത്ത്, തെക്കൻ ബാത്തിന, ബുറൈമി, വടക്ക്-തെക്ക് ശർഖിയ, ദാഖിലിയ, ദാഹിറ ഗവർണറേറ്റുകളിൽ കനത്ത മഴയും കാറ്റുമാണ് ലഭിക്കുക.

30 മുതൽ 120 മില്ലിമീറ്റർവരെ മഴ പെയ്‌തേക്കും. വാദികൾ നിറഞ്ഞൊഴുകും. മണിക്കുറിൽ 36 മുതൽ 81 കി.മീറ്റർ വേഗതയിലായിക്കും കാറ്റ് വീശുക. മുസന്ദം അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്.

Related Tags :
Similar Posts