![സലാലയിൽ മലയാള വിഭാഗം ഓണാഘോഷം സംഘടിപ്പിച്ചു സലാലയിൽ മലയാള വിഭാഗം ഓണാഘോഷം സംഘടിപ്പിച്ചു](https://www.mediaoneonline.com/h-upload/2024/09/21/1443158-.webp)
സലാലയിൽ മലയാള വിഭാഗം ഓണാഘോഷം സംഘടിപ്പിച്ചു
![](/images/authorplaceholder.jpg?type=1&v=2)
നായിഫ് ഹാമിദ് ആമർ ഫാളിൽ, പഴയിടം മോഹനൻ നമ്പൂതിരി എന്നിവർ പരിപാടിയിൽ അതിഥികളായിരുന്നു
സലാല: സലാല മലയാളികളുടെ ഔദ്യോഗിക പൊതു വേദിയായ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗം സലാലയിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ക്ലബ്ബ് ഹാളിൽ നടന്ന പരിപാടി പ്രമുഖ പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ദോഫാർ ചേമ്പർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി ചെയർമാൻ നായിഫ് ഹാമിദ് ആമർ ഫാളിൽ മുഖ്യാതിഥിയായിരുന്നു.
കൺവീനർ എ.പി കരുണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കോൺസുലാർ ഏജന്റ് ഡോ: കെ.സനാതനൻ, ഐ.എസ്.സി പ്രസിഡന്റ് രാകേഷ്‌കുമാർ ജാ, ഇന്ത്യൻ സ്‌കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഡോ: അബൂബക്കർ സിദ്ദീഖ്, സണ്ണി ജേക്കബ്, സന്ദീപ് ഓജ, ഹരികുമാർ എന്നിവർ ആശംസകൾ നേർന്നു.
ഘോഷയാത്രയും മാവേലി എഴുന്നുള്ളത്തും നടന്നു ട്രഷറർ സജീബ് ജലാൽ സ്വാഗതവും കൾച്ചറൽ സെക്രട്ടറി പ്രശാന്ത് നമ്പ്യാർ നന്ദിയും പറഞ്ഞു. ക്ലബ് മൈതനത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കിയ സദ്യയിലും ആഘോഷത്തിലും മലയാള വിഭാഗം അംഗങ്ങളും കുടുംബാഗങ്ങളും ഉൾപ്പടെ ആയിരക്കണക്കിന് പേർ സംബന്ധിച്ചു.
ഓണപ്പാട്ട്, തിരുവാതിര, മറ്റു നൃത്തങ്ങൾ എന്നിവയും നടന്നു. മണികണ്ഡൻ, ദിൽരാജ് നായർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ഷജിൽ കോട്ടായി, ഡെന്നി ജോൺ, പ്രിയ ദാസ് എന്നിവരും സംബന്ധിച്ചു.