മണിപ്പൂര്‍ വംശഹത്യ; യാസ് ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു
|വംശഹത്യക്കിരയാവുന്ന മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് അസോസിയേഷന് ഓഫ് സലാല പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഐഡിയല്‍ ഹാളില്‍ നടന്ന പരിപാടി പ്രമുഖ കുക്കി ആക്ടിവിസ്റ്റ് ഡോ. എല്‍.ഹൗകിപ്പ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു.
വംശീയ ഇന്മൂലനമാണ് മണിപ്പൂരില്‍ നടക്കുന്നത്. നിരവധി പേര് കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. അതില്‍ ഒരു സംഭവത്തിന്റെ വീഡിയോയാണ് പുറത്തായി ലോകത്ത് എത്തിയത്. മുന്നൂറ്റി പത്തോളം ക്രസ്ത്യന്‍ പള്ളികളും തകര്‍ക്കുകയും വ്യാപകമായി കൊള്ളയടിക്കപ്പെടുകയും ചെയ്തു. നൂറ് ദിവസമായി നടക്കുന്ന ഏകപക്ഷീയമായ ഈ ഉന്മൂലനം ഇനിയും നിയന്ത്രിക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല.
രാജ്യത്തെ ഏതൊരു പൌരനെയും പോലെ സുരക്ഷിതമായി ഈ രാജ്യത്ത് കഴിയാനുള്ള സ്വാതന്ത്രം എന്ത് കൊണ്ട് കുക്കികള്‍ക്ക് നിഷേധിക്കപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പിന്തുണക്ക് നന്ദിയുള്ളതായും അദ്ദേഹം പറഞ്ഞു.
യാസ് പ്രസിഡന്റ് മുസബ് ജമാല്‍ അധ്യക്ഷത വഹിച്ചു. ഐ.എം.ഐ പ്രസിഡന്റ് ജി.സലീം സേട്ട് , ഐ.ഒ.സി കണ്‍വീനര്‍ ഡോ. നിഷ്താര്‍, കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഷബീര്‍ കാലടി, പ്രവാസി വെല്‍ഫയര്‍ പ്രസിഡന്റ് കെ.ഷൗക്കത്തലി എന്നിവര്‍ മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഡ്യ മര്‍പ്പിച്ച് സംസാരിച്ചു. സാഗര്‍ അലി നന്ദി പറഞ്ഞു. നിരവധി പേര് സംബന്ധിച്ചു.