Oman
Oman
ഒമാനിൽ പകർച്ചവ്യാധികൾ പടരുന്നുവെന്ന അഭ്യൂഹം തള്ളി ആരോഗ്യ മന്ത്രാലയം
|1 May 2024 11:37 AM GMT
സാംക്രമിക ബാക്ടീരിയാ വ്യാപനം നടക്കുന്നതായി സമൂഹ മാധ്യമപ്രചാരണമുണ്ടായിരുന്നു
മസ്കത്ത്: ഒമാനിൽ പകർച്ചവ്യാധികൾ പടരുന്നുവെന്ന അഭ്യൂഹം തള്ളി ആരോഗ്യ മന്ത്രാലയം. സാംക്രമിക ബാക്ടീരിയകളുടെ വ്യാപനത്തെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളിൽ യാതൊരു സത്യവുമില്ലെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. നിയമ നടപടികൾ നേരിടാതിരിക്കാൻ അത്തരം കിംവദന്തികളിൽ നിന്ന് വിട്ടുനിൽക്കാൻ എല്ലാവരോടും ആവശ്യപ്പെടുന്നതായും പറഞ്ഞു.
'ഈ രണ്ടാഴ്ചയ്ക്കുള്ളിൽ ആരും ഒരു റെസ്റ്റോറന്റിൽ നിന്നും ബർഗർ കഴിക്കരുത്. ഭക്ഷ്യവിഷബാധയേറ്റ പത്ത് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, അവർക്ക് ഇപ്പോഴും കൃത്രിമ ശ്വാസം നൽകിക്കൊണ്ടിരിക്കുകയാണ്. അവർക്കെല്ലാവർക്കും അസുഖത്തിനിടയാക്കിയത് ബർഗറാണ്. ടിന്നിലടച്ച ഭക്ഷണത്തിലും മാംസത്തിലും ബാക്ടീരിയകൾ പുനർനിർമിക്കപ്പെടുന്നുവെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്' അടുത്ത കാലത്ത് ഏറെ പ്രചരിച്ച കിംവദന്തിയാണിത്.