Oman
More than 1.7 million vehicles registered in Oman as of September 2024
Oman

2024 സെപ്തംബർ വരെ ഒമാനിൽ രജിസ്റ്റർ ചെയ്തത് 1.7 ദശലക്ഷത്തിലധികം വാഹനങ്ങൾ

Web Desk
|
19 Nov 2024 11:40 AM GMT

79.6 ശതമാനവും സ്വകാര്യ രജിസ്‌ട്രേഷനുള്ള വാഹനങ്ങൾ

മസ്‌കത്ത്: നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്‌ഐ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2024 സെപ്തംബർ വരെ ഒമാനിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 1,728,931 ആയി. രാജ്യത്ത് രജിസ്റ്റർ ചെയ്ത മൊത്തം വാഹനങ്ങളുടെ 79.6 ശതമാനവും സ്വകാര്യ രജിസ്‌ട്രേഷനുള്ള വാഹനങ്ങളാണ്. ഇത്തരം വാഹനങ്ങൾ 1,376,221 ആയി ഉയർന്നപ്പോൾ വാണിജ്യ രജിസ്‌ട്രേഷനുള്ള വാഹനങ്ങളുടെ എണ്ണം 251,305 ആയി.

അതേസമയം ടാക്‌സി വാഹനങ്ങളുടെ എണ്ണം 28,174 ആയി. വാടക വാഹനങ്ങളുടെ എണ്ണം 37,890 ആയി. ഗവൺമെന്റ് വാഹനങ്ങളുടെ എണ്ണം 11,849 ഉം മോട്ടോർ ബൈക്കുകൾ 7,534 ഉം ആണ്. ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങളുടെ എണ്ണം 5,247 ഉം താൽക്കാലിക രജിസ്‌ട്രേഷനുള്ള വാഹനങ്ങളുടെ എണ്ണം 8,575 ആയി.

അതേസമയം, ട്രാക്ടറുകളുടെ എണ്ണം 1,256 ഉം നയതന്ത്ര സ്ഥാപന രജിസ്‌ട്രേഷനുള്ള വാഹനങ്ങൾ 880 ഉം ആയി. ഒമാനിലെ വാഹനങ്ങൾക്ക് ഏറ്റവും നൽകപ്പെട്ട നിറം വെള്ളയാണ്. 735,599 വാഹനങ്ങൾക്കാണ് വെള്ള നിറമുള്ളത്. 222,890 വാഹനങ്ങൾക്കുള്ള വെള്ളി നിറമാണ് രണ്ടാമത്. 166,549 വാഹനങ്ങളുമായി ഗ്രേ മൂന്നാം സ്ഥാനത്താണ്.

എൻജിൻ ശേഷിയുടെ അടിസ്ഥാനത്തിൽ, 1,500 നും 3,000 സിസിക്കും ഇടയിലുള്ള രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 939,398 ആയി. 3,001നും 4500 സിസിക്കും ഇടയിലുള്ള എൻജിൻ ശേഷിയുള്ള വാഹനങ്ങളുടെ എണ്ണം 386,743 വും 1,500 സിസിയിൽ താഴെയുള്ള എൻജിൻ കപ്പാസിറ്റിയുള്ള വാഹനങ്ങളുടെ എണ്ണം 138,251 വും എത്തി.

മൂന്ന് ടണ്ണിൽ താഴെ ഭാരമുള്ള വാഹനങ്ങളുടെ എണ്ണം 1,568,048 ഉം 10 ടണ്ണിനു മുകളിൽ 72,674 ഉം 3-7 ടണ്ണിനുമിടയിൽ 50,115 ഉം 7-10 ടണ്ണിനുമിടയിൽ 38,094 ഉം ആയി.

Related Tags :
Similar Posts