Oman
Hajj pilgrimage prices in big dip
Oman

ഒമാനിൽ അടുത്ത വർഷത്തെ ഹജ്ജിനായി 39,500ലധികം പേർ രജിസ്‌റ്റർ ചെയ്തു

Web Desk
|
23 Nov 2024 4:14 PM GMT

14000 പേർക്കാണ് ഹജ്ജിനായി അവസരമുണ്ടാവുക

മസ്‌കത്ത്: ഒമാനിൽ നിന്ന് അടുത്ത വർഷത്തേക്കുള്ള ഹജ്ജിനായി രജിസ്റ്റർ ചെയ്ത് 39,500ലധികം പേർ. നവംബർ 17 വരെയായിരുന്നു ഒമാൻ എൻഡോവ്മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി രജിസ്റ്റർ ചെയ്യാനുള്ള അവസരം. 14000 പേർക്കാണ് ഇത്തവണ ഹജ്ജിനായി അവസരമുണ്ടാവുക. ഒമാനികളുടെ ക്വാട്ട 13,098 ആണ്. വിദേശികൾക്കായി 470 സീറ്റും മാറ്റിവെച്ചിട്ടുണ്ട്. അപേഷകരിൽനിന്ന് നറുക്കെടുപ്പ് വഴിയാണ് തെരഞ്ഞെടുക്കുക.

കഴിഞ്ഞ വർഷം 13,586 അപേക്ഷകരെയാണ് ഹജ്ജിനായി തെരഞ്ഞെടുത്തത്. ഇതിൽ 51 ശതമാനം സ്ത്രീകളായിരുന്നു. 500 വിദേശികൾക്കും അവസരം ലഭിച്ചു. കഴിഞ്ഞ വർഷം 63ൽ അധികം മലയാളികൾ ഒമാനിൽനിന്ന് ഹജ്ജിന് പോയിരുന്നു. സുന്നി സെന്റർ വഴി 43 മലയാളികളാണ് ഹജ്ജിന് പോയത്. 2011ന് മുമ്പ് ഒമാനിൽ എത്തിയ വിദേശികൾക്കാണ് കഴിഞ്ഞവർഷം ഒമാൻ ഹജ്ജ് മിഷൻ മുൻഗണന നൽകിയിരുന്നത്. കാഴ്ച വൈകല്യമോ ശാരീരിക വൈകല്യമോ ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും കൂടെ ആളുകൾക്ക് സഹായിയായി പോകാം. അതിന് തടസ്സം ഉണ്ടായിരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇലക്ട്രോണിക് സംവിധാനത്തിൽ മുമ്പ് രജിസ്റ്റർ ചെയ്തവരിൽ നിന്നാകും ആളുകളെ തെരഞ്ഞെടുക്കുക.

Similar Posts