Oman
Oman
ഒമാനിൽ ഇതുവരെ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചത് 55,000ത്തിലധികമാളുകൾ
|24 Dec 2021 9:18 AM GMT
രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവരും മൂന്നാം ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം
മസ്കറ്റ്: ഒമാനിൽ ഇതുവരെ 55,000 ത്തിലധികം ആളുകൾ കോവിഡ്19 വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഡിസംബർ 21 ചൊവ്വാഴ്ച വരെ രാജ്യത്ത് 3,123,613(93%) ആളുകളാണ് ഫസ്റ്റ് ഡോസ് കൊവിഡ്-19 വാക്സിനുകൾ എടുത്തിട്ടുള്ളത്. 2,898,331 (86%) പേരാണ് രണ്ട് ഡോസുകളും സ്വീകരിച്ചത്. 55,085 പേർക്ക് (2%) മാത്രമാണ് ഇതുവരെ ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കാൻ സാധിച്ചിട്ടുള്ളത്. ആകെ 6,077,029 ഡോസുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്.
ഒമിക്രോൻ വകഭേദത്തിന്റ ദ്രുതഗതിയിലുള്ള വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവരും മൂന്നാം ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം.