Oman
More than seven million people traveled through Omans airports in the first half of 2024
Oman

2024 ആദ്യ പകുതി: ഒമാനിലെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചത് ഏഴ് ദശലക്ഷത്തിലേറെ പേർ

Web Desk
|
30 July 2024 5:14 AM GMT

യാത്രക്കാരുടെ എണ്ണത്തിൽ 11.9 ശതമാനം വർധന

മസ്‌കത്ത്: 2024 ആദ്യ പകുതിയിൽ ഒമാനിലെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചത് ഏഴ് ദശലക്ഷത്തിലേറെ പേർ. മൊത്തം യാത്രക്കാരുടെ എണ്ണം 11.9% വർധിച്ച് 53,316 വിമാനങ്ങളിലായി 7,074,854 ആയി. 2013 ആദ്യ പകുതിയിൽ 49,013 വിമാനങ്ങളിലായി 6,322,152 യാത്രക്കാരാണുണ്ടായിരുന്നത്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്‌ഐ) പുറത്തുവിട്ട പ്രാഥമിക സ്ഥിതിവിവരക്കണക്കുകളാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്.

2024 ജൂൺ അവസാനത്തോടെ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം 6,386,267 ആയി ഉയർന്നു, 11.8% വർധനവാണുണ്ടായത്. 48,052 വിമാനങ്ങളിലാണ് ഈ യാത്രക്കാർ യാത്ര ചെയ്തത്. 8.7% വർധനവാണ് വിമാനങ്ങളുടെ എണ്ണത്തിലുള്ളത്.

സലാല വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം 628,951 ൽ എത്തി, 2023 ജൂൺ അവസാനത്തോടെയുള്ള കാലയളവിനെ അപേക്ഷിച്ച് 10.9% വർധനവുണ്ടായി. 4,688 വിമാനങ്ങളിലാണ് ഇവർ യാത്ര ചെയ്തത്. 7.3% വർധനവുണ്ടായി.

സലാല വിമാനത്താവളം വഴിയുള്ള അന്താരാഷ്ട്ര വിമാനങ്ങൾ 2,475 ആണ് (306,989 യാത്രക്കാർ), ആഭ്യന്തര വിമാനങ്ങളുടെ എണ്ണം 2,213 ആണ് (321,962 യാത്രക്കാർ).

സുഹാർ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം 29,751 ആയി (268 വിമാനങ്ങളിൽ). 308 വിമാനങ്ങളിലായി 29,885 യാത്രക്കാരാണ് ദുകം വിമാനത്താവളം വഴി സഞ്ചരിച്ചത്.

Similar Posts