മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ക്യാഷ് റാഫിൽ നറുക്കെടുപ്പ്; 83 ലക്ഷം രൂപ മലയാളിക്ക്
|കോട്ടയം സ്വദേശി മനോജ് മാത്യു ജോൺ ആണ് വിജയിയായത്.
മസ്‌കത്ത് ഡ്യൂട്ടി ഫ്രീ 'ക്യാഷ് റാഫിൽ' നറുക്കെടുപ്പിലെ വിജയിയെ പ്രഖ്യാപിച്ചു. കോട്ടയം സ്വദേശി മനോജ് മാത്യു ജോൺ ആണ് നറുക്കെടുപ്പിൽ വിജയിയായത്. ഒരുലക്ഷം യു.എസ് ഡോളർ (83.12 ലക്ഷം രൂപ)യാണ് സമ്മാത്തുക. 2002 മുതൽ സാൻഡ് റോസ് ട്രേഡിങ്ങിൽ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. സുഹൃത്തിന്റെ മകന്റെ വിവാഹത്തിനായി മസ്‌കത്ത് എയർപോർട്ട് വഴി യാത്ര ചെയ്യുമ്പോഴാണ് സമ്മാനർഹമായ ടിക്കറ്റ് വാങ്ങിയത്.
കഴിഞ്ഞ 21 വർഷമായി മസ്‌കത്ത് ഡ്യൂട്ടി ഫ്രീ റാഫിൽ നറുക്കെടുപ്പ് നടത്തിവരുന്നു. ഇത്തവണയും വിജയി പ്രവാസി മലയാളിയാണ്. മസ്‌കത്ത് ഇന്റർനാഷണൽ എയർപോർട്ട് ലോഞ്ചിൽ സർക്കാർ പ്രതിനിധികളുടെയും മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് വിജയികളെ തെരഞ്ഞെടുത്തത്.
മസ്‌കത്ത് ഡ്യൂട്ടി ഫ്രീയുടെ ഹെഡ് ഓഫിസിൽ നടന്ന ചടങ്ങിൽ സി.ഇ.ഒ റിനാറ്റ് വിജയിക്കുള്ള സമ്മാനത്തുക കൈമാറി. ചടങ്ങിൽ മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു. 'ക്യാഷ് റാഫിൽ' നറുക്കെടുപ്പിൽ സ്ഥിരമായി മലയാളികൾക്ക് ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും മസ്‌കത്ത് ഡ്യൂട്ടി ഫ്രീ പ്രതിനിധി ജയശങ്കർ പറഞ്ഞു ലോകോത്തര നിലവാരമുള്ള എല്ലാവിധ സാധനങ്ങളും മസ്‌കത്ത് ഡ്യൂട്ടി ഫ്രീയിൽ ഉണ്ടെന്നും അധികൃതർ പറഞ്ഞു. റാഫിൽ കൂപ്പൺ മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ഷോപ്പിലുടയും ഡ്യൂട്ടി ഫ്രീ വെബ്‌സൈറ്റ് വഴി ഓൺലൈനായും വാങ്ങാമെന്നും അധികൃതർ അറിയിച്ച