Oman
Muscat Expressway partially opened
Oman

മസ്‌കത്ത് എക്സ്പ്രസ് വേ ഭാഗികമായി തുറന്നു

Web Desk
|
28 Jun 2024 8:46 AM GMT

എക്സ്പ്രസ് വേ വീണ്ടും തുറക്കുന്നതായി റോയൽ ഒമാൻ പൊലീസ് ട്രാഫിക്കും മസ്‌കത്ത് മുനിസിപ്പാലിറ്റിയുമാണ് അറിയിച്ചത്

മസ്‌കത്ത്: മസ്‌കത്ത് എക്സ്പ്രസ് വേ ഭാഗികമായി തുറന്നു. ഖുറം ഏരിയയിൽ മദീനത്ത് അൽ ഇല്ലം പാലം ഇന്റർസെക്ഷൻ നമ്പർ 2 മുതൽ സിറ്റി സെന്റർ ഖുറം ബ്രിഡ്ജ് ഇന്റർസെക്ഷൻ നമ്പർ 1 വരെയുള്ള ഭാഗമാണ് അറ്റകുറ്റപ്പണി പൂർത്തിയാക്കി തുറന്നത്. മുത്രയിലേക്ക് പോകുന്ന എക്സ്പ്രസ് വേ വീണ്ടും തുറക്കുന്നതായി റോയൽ ഒമാൻ പൊലീസ് ട്രാഫിക്കും മസ്‌കത്ത് മുനിസിപ്പാലിറ്റിയുമാണ് അറിയിച്ചത്.



സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ചതിനും മെയിന്റനൻസ് സൈറ്റിലെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചതിനും മുനിസിപ്പാലിറ്റി എല്ലാവർക്കും നന്ദി പറഞ്ഞു.

Related Tags :
Similar Posts