ലോകത്തിലെ മികച്ച വിമാനത്താവളങ്ങളിൽ ഏഴാം സ്ഥാനം കരസ്ഥമാക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം
|എയർഹെൽപ് കമ്പനിയാണ് പട്ടിക തയ്യാറാക്കിയത്
മസ്കത്ത് : 2024-ലെ ലോകത്തിലെ ഏറ്റവും മികച്ചതും മോശവുമായ വിമാനത്താവളങ്ങളുടെ പട്ടിക എയർഹെൽപ് പുറത്തിറക്കി. വിമാന യാത്രക്കാർക്ക് അവരുടെ ഫ്ളൈറ്റ് റദ്ദാക്കപ്പെടുകയോ വൈകുകയോ ഓവർബുക്ക് ചെയ്യുകയോ ചെയ്യുമ്പോൾ വിമാനക്കമ്പനികളിൽ നിന്ന് നഷ്ടപരിഹാരം നേടാൻ സഹായം നൽകുന്ന കമ്പനിയാണ് എയർ ഹെൽപ്.
യാത്രക്കാരുടെ അനുഭവങ്ങൾ, സമയപാലനം, ഭക്ഷണപാനീയ സൗകര്യങ്ങൾ, ഷോപ്പിംഗ് സൗകര്യങ്ങൾ എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് കമ്പനി പട്ടിക തയ്യാറാക്കിയത്. 239 വിമാനത്താവളങ്ങളെ പരിഗണിച്ചാണ് പഠനം നടത്തിയത്. 2023 മെയ് 1 മുതൽ 2024 ഏപ്രിൽ 30 വരെയുള്ള കാലയളവിൽ 64 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ നിന്ന് നടത്തിയ സർവേയിലൂടെയാണ് 17,550 റേറ്റിംഗ്സ് ശേഖരിച്ചത്. ഈ വർഷം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളമാണ്.
ലോകത്തിലെ ഏറ്റവും മികച്ച 10 വിമാനത്താവളങ്ങൾ:
1. ഹമദ് ഇന്റർനാഷണൽ എയർപോർട്ട്, ഖത്തർ
2. കേപ് ടൗൺ ഇന്റർനാഷണൽ എയർപോർട്ട്, സൗത്ത് ആഫ്രിക്ക
3. ചുബു സെൻട്രെയർ ഇന്റർനാഷണൽ എയർപോർട്ട്, നഗോയ, ജപ്പാൻ
4. ഒസാക്ക ഇന്റർനാഷണൽ എയർപോർട്ട്, ജപ്പാൻ
5. ബ്രസീലിയ-പ്രസിഡന്റ് ജുസെലിനോ കുബിറ്റ്ഷെക്ക് ഇന്റർനാഷണൽ എയർപോർട്ട്, ബ്രസീൽ
6. ജോഹന്നാസ്ബർഗ്-ഓർ ടാംബോ ഇന്റർനാഷണൽ എയർപോർട്ട്, ദക്ഷിണാഫ്രിക്ക
7. മസ്കത്ത് ഇന്റർനാഷണൽ എയർപോർട്ട്, ഒമാൻ
8. സാൾട്ട് ലേക്ക് സിറ്റി ഇന്റർനാഷണൽ എയർപോർട്ട്, യുഎസ്
9. വാൽ-ഡി-കാൻസ്/ജൂലിയോ സെസാർ റിബെയ്റോ ഇന്റർനാഷണൽ എയർപോർട്ട്, ബെലേം, ബ്രസീൽ
10. നരിറ്റ ഇന്റർനാഷണൽ എയർപോർട്ട്, ടോക്കിയോ, ജപ്പാൻ