Oman
പൊതുസ്​ഥലത്ത്​ തുപ്പിയാൽ 20 റിയാൽ പിഴ ചുമത്തുമെന്ന് മസ്കത്ത് നഗരസഭ
Oman

പൊതുസ്​ഥലത്ത്​ തുപ്പിയാൽ 20 റിയാൽ പിഴ ചുമത്തുമെന്ന് മസ്കത്ത് നഗരസഭ

Web Desk
|
7 May 2022 6:16 PM GMT

മരങ്ങൾക്ക് താഴെയോ വിനോദ സ്ഥലങ്ങളിലോ തീയിടുന്നവർക്കെതിരെയും നടപടിയെടുക്കുമെന്ന്​ കഴിഞ്ഞ ദിവസം മുനിസിപ്പാലിറ്റി അറിയിച്ചിരുന്നു.

പൊതുസ്​ഥലത്ത്​ തുപ്പുന്നവർ​ക്കെതിരെ നടപടിക്കൊരുങ്ങി മസ്കത്ത്​ നഗരസഭ. ആരെങ്കിലും പൊതുസ്ഥലത്ത്​ തുപ്പുകയാണെങ്കിൽ 20 റിയാൽ പിഴ ചുമത്തുമെന്ന്​ നഗരസഭ അറിയിച്ചു. പൊതു സമൂഹത്തിലെ അനാരോഗ്യകരമായ പ്രവണതകൾ ഒഴിവാക്കാനും പരിസ്ഥിതി സംരക്ഷണത്തിന്‍റെയും ഭാഗമായാണ്​ അധികൃതർ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്​.

മരങ്ങൾക്ക് താഴെയോ വിനോദ സ്ഥലങ്ങളിലോ തീയിടുന്നവർക്കെതിരെയും നടപടിയെടുക്കുമെന്ന്​ കഴിഞ്ഞ ദിവസം മുനിസിപ്പാലിറ്റി അറിയിച്ചിരുന്നു. മരങ്ങളെയോ പ്രദേശത്തെയോ ബാധിക്കുന്ന തരത്തിൽ തീ ഇടുകയും ഇതുമൂലം ചുറ്റുമുള്ള ആളുകളെ ശല്യപ്പെടുത്തുകയോ ചെയ്താൽ 20 റിയാൽ പിഴ ചുമത്തുമെന്നാണ്​ ​ മുനിസിപ്പാലിറ്റി അറിയിച്ചിരിക്കുന്നത്​.

Related Tags :
Similar Posts