Oman
ജ്യൂസ് കടകളിലെ ശുചിത്വം ഉറപ്പാക്കാൻ കർശന നടപടികളുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി
Oman

ജ്യൂസ് കടകളിലെ ശുചിത്വം ഉറപ്പാക്കാൻ കർശന നടപടികളുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി

Web Desk
|
14 Aug 2024 12:00 PM GMT

മസ്‌കത്ത്: പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ജ്യൂസ് കടകളിലെ ശുചിത്വം ഉറപ്പാക്കാൻ കർശന നടപടികളുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി. ജ്യൂസ് കട ഉടമകൾ പാലിക്കേണ്ട നിരവധി നിബന്ധനകൾ പുറത്തിറക്കിയിട്ടുണ്ട്.

മുനിസിപ്പാലിറ്റിയിലെ ജ്യൂസ് കടകൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ

  • ജ്യൂസ് ഷോപ്പിന്റെ വലിപ്പം കുറഞ്ഞത് 20 ചതുരശ്ര മീറ്റർ ആയിരിക്കണം.
  • പഴങ്ങൾ സൂക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമായി റഫ്രിജറേറ്റർ അല്ലെങ്കിൽ ഫ്രീസർ ഉണ്ടായിരിക്കണം.
  • ജ്യൂസ് തയാറാക്കുന്നതിനുപയോഗിക്കുന്ന ഉപകരണങ്ങൾ സ്റ്റെയിൻലെസ് സ്റ്റീൽ നിർമ്മിതമായിരിക്കണം.
  • ഉപകരണങ്ങൾ എല്ലാ ഉപയോഗത്തിനു ശേഷവും വൃത്തിയാക്കി അണുവിമുക്തമാക്കണം.
  • ബാക്കിവരുന്ന ജ്യൂസ് ഒരിക്കലും അടുത്ത ദിവസത്തേക്ക് സൂക്ഷിക്കരുത്.
  • ജ്യൂസ് മാലിന്യങ്ങൾ ദിവസവും നിശ്ചിതമായ പാത്രങ്ങളിൽ നിക്ഷേപിക്കണം.
  • ഷോപ്പ് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.
  • ജ്യൂസ് തയാറാക്കുമ്പോൾ എപ്പോഴും ഗ്ലൗസ് ധരിക്കണം.
Similar Posts