Oman
Oman
നന്തി സ്വദേശി സലാലയിൽ നിര്യാതനായി
|3 Nov 2021 3:43 PM GMT
വിവിധ ജി.സി.സി രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം 17 ദിവസം മുമ്പാണ് സലാലയിലെത്തിയത്
കോഴിക്കോട് നന്തി ഇരുപതാം മയിൽ സ്വദേശി സലാലയിൽ നിര്യാതനായി. തെക്കേയിൽ റസാഖാണ് മരിച്ചത്. രാത്രിയിൽ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. വിവിധ ജി.സി.സി രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം 17 ദിവസം മുമ്പാണ് സലാലയിലെത്തിയത്. ഭാര്യയും മൂന്ന് മക്കളുമുണ്ട്. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടന്ന് വരുന്നു.