ദേശീയ ദിനാഘോഷം; ഉപഭോക്താക്കൾക്ക് 54GB ഫ്രീ ഡാറ്റ വാഗ്ദാനം ചെയ്ത് ഒമാൻടെലും ഉരീദുവും
|മസ്‌കത്ത്: ഒമാനിന്റെ 54ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് 54 ജി.ബി സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം സേവന ദാതാക്കളായ ഒമാൻടെലും ഉരീദുവും. ഒമാൻടെൽ അതിന്റെ പുതിയ ഹയാക്ക്, ന്യൂ ബഖാത്തി, എന്റർപ്രൈസ് ഉപഭോക്താക്കൾക്കാണ് 54 ജിബി സൗജന്യ സോഷ്യൽ ഡാറ്റ വാഗ്ദാനം ചെയ്യുന്നത്. വാട്‌സ് ആപ്പ്, സ്‌നാപ്ചാറ്റ്, ഇൻസ്റ്റഗ്രാം, എക്‌സ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി സൗജന്യ ഡാറ്റ ഉപയോഗിക്കാം. ഉപഭോക്താക്കൾക്ക് ഒമാൻടെൽ ആപ്പ് വഴിയോ *182# ഡയൽ ചെയ്തും 3 ദിവസത്തെ ഓഫർ സബ്സ്‌ക്രൈബ് ചെയ്യാം.
പുതിയതും നിലവിലുള്ളതുമായ ഹല, ഷാരി, ബിസിനസ് ഉപഭോക്താക്കൾക്കാണ് ഉരീദു 54GB സൗജന്യ സോഷ്യൽ ഡാറ്റ വാഗ്ദാനം ചെയ്യുന്നത്. ഈ പരിമിതകാല ഓഫർ 2024 നവംബർ 18 മുതൽ 20 വരെയാണ് ലഭിക്കുക. ഉപഭോക്താക്കൾക്ക് ഉരീദു ആപ്പ് വഴിയോ *555*541# ഡയൽ ചെയ്തുകൊണ്ടോ അല്ലെങ്കിൽ 2024 നവംബർ 10 മുതൽ 20 വരെ ഏതെങ്കിലും ഉരീദുസ്റ്റോർ സന്ദർശിച്ചും ഓഫർ സബ്സ്‌ക്രൈബ് ചെയ്യാം.