ഗതാഗത രംഗത്ത് പുതിയ വിപ്ലവങ്ങൾക്ക് തുടക്കമിട്ട് ആദ്യ ഇലക്ട്രിക്ക് കാർ അവതരിപ്പിച്ച് ഒമാൻ
|ഒമാൻ ടെക്നോളജി ഫണ്ടിന്റെ സഹകരണത്തോടെ മെയ്സ് മോട്ടോഴ്സ് കമ്പനിയാണ് കാർ നിർമിക്കുന്നത്
ഗതാഗത രംഗത്ത് പുതിയ വിപ്ലവങ്ങൾക്ക് തുടക്കമിട്ട് ആദ്യ ഇലക്ട്രിക്ക് കാർ അവതരിപ്പിച്ച് ഒമാൻ. ഒമാൻ ടെക്നോളജി ഫണ്ടിന്റെ സഹകരണത്തോടെ മെയ്സ് മോട്ടോഴ്സ് കമ്പനിയാണ് കാർ നിർമിക്കുന്നത്.
അൽബുസ്താൻ പാലസിലെ റിറ്റ്‌സ്-കാൾട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിലാണ് ഇലക്ട്രിക്ക് കാർ അവതരിപ്പിച്ചത്. ആദ്യ 100 വാഹനങ്ങൾക്കുള്ള ബുക്കിങ് ഇതിനകം പൂർത്തിയായി. പുതിയ കാറുകൾ ഇറക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 300 വാഹനങ്ങൾ നിർമിക്കുമെന്നാണ് കരുതുന്നത്. ഇതിൽ ഇനി 150ൽ താഴെ കാറുകൾ മാത്രമാണ് ഉൽപ്പാദിപ്പിക്കാനുള്ളത്.
4.9 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കി.മീറ്റർ വരെ വേഗതിയിൽ സഞ്ചരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. കാറിന്റെ പരമാവധി വേഗത മണിക്കൂറിൽ 280 കി.മീറ്റർ ആയിരിക്കും.പൂർണമായും കാർബൺ ഫൈബറിലാണ് ബോഡി നിർമിച്ചിരിക്കുന്നത്. പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി കൂടുതൽ നിക്ഷേപക പങ്കാളിത്തത്തിനും കമ്പനി അവസരമൊരുക്കിയിട്ടുണ്ട്. ആഗോള വിപണിയിലും തങ്ങളുടെ ഇ-വാഹനങ്ങൾ വിൽക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്.