സാമ്പത്തിക പ്രതിഫലം കൂടാതെ സുഹൃത്തുക്കളെ കൊണ്ടുപോകുന്നതിന് പിഴ ഈടാക്കില്ല; ഒമാൻ ഗതാഗത, വാർത്താവിനിമയ മന്ത്രാലയം
|ആളുകൾക്ക് അവരുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കൊണ്ടുപോകുമ്പോൾ പിഴ ചുമത്തിയിട്ടുണ്ടെങ്കിൽ, അവരുടെ പരാതികൾ മന്ത്രാലയത്തി സമർപ്പിക്കാം
മസ്കത്ത്: ഒമാനിൽ സാമ്പത്തിക പ്രതിഫലം കൂടാതെ സുഹൃത്തുക്കളെയും പരിചയക്കാരെയും എയർപോർട്ടുകളിലേക്കും മറ്റും വാഹനങ്ങളിൽ കൊണ്ടുപോകുന്നതിന് പ്രവാസികളിൽ നിന്ന് പിഴ ഈടാക്കില്ലെന്ന് ഗതാഗത, വാർത്താവിനിമയ മന്ത്രാലയം. ഭൂഗതാഗത നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാരിൽനിന്ന് മാത്രമേ പിഴ ഈടാക്കുകയുള്ളു.
ഒമാനിൽ കഴിഞ്ഞ ദിവസങ്ങളിൽ മസ്കത്തുൾപ്പെടെയുള്ള വിവിധ ഗവർണറേറ്റുകളിൽ അനധികൃതർ ടാക്സി സർവിസിനെതിരെ ഗതാഗത വകുപ്പ് നടപടി ആരംഭിച്ചിരുന്നു.മലയാളികളടക്കമുള്ള ആളുകൾക്ക് 200 റിയാൽ പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ നിരവധി ആളുകൾ സമൂഹമാധ്യമങ്ങളിൽ ആശങ്ക പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
ആളുകൾക്ക് അവരുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കൊണ്ടുപോകുമ്പോൾ പിഴ ചുമത്തിയിട്ടുണ്ടെങ്കിൽ, അവരുടെ പരാതികൾ മന്ത്രാലയത്തി സമർപ്പിക്കാം. പരിശോധനാ കാമ്പയികൾ തുടരുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അനധികൃത ഗതാഗതത്തിനെതിരെ ഗതാഗത, വാർത്തവിനിമയ, മന്ത്രാലയം നടത്തിയ പരിശോധനയിൽ 1440ലേറെ നിയമലംഘനങ്ങള്‍ അധികൃതർ പിടികൂടിയിരുന്നത്. അനുമതിയില്ലാതെ ചരക്കുകള്‍ കടത്തിയ 546 കേസുകളാണ് കണ്ടെത്തി. ഇങ്ങനെ പിടികൂടിയ ഡ്രൈവര്‍മാര്‍ക്ക് 300 റിയാല്‍ പിഴയും ചുമത്തയിരുന്നു.