Oman
കെ.പി.സി.സിയെ വിമർശിച്ചത്  അച്ചടക്ക ലംഘനം ഒമാൻ ഒ.ഐ.സി.സി അഡ്ഹോക്ക്‌ കമ്മിറ്റി :
Oman

കെ.പി.സി.സിയെ വിമർശിച്ചത് അച്ചടക്ക ലംഘനം ഒമാൻ ഒ.ഐ.സി.സി അഡ്ഹോക്ക്‌ കമ്മിറ്റി :

Binu S Kottarakkara
|
14 Feb 2022 4:16 PM GMT

നിരവധി പരാതികൾ കെ.പി.സി.സിക്ക് ലഭിച്ചതിന്‍റെ ഫലമയാണ് കമ്മിറ്റി പിരിച്ചുവിട്ടത്:

ഒമാൻ ഒ.ഐ.സി.സിയെ പിരിച്ചുവിട്ട നടപടിയെയും കെ.പി.സി.സിയേയും ചോദ്യം ചെയ്ത് വാർത്ത സമ്മേളനം നടത്തിയ മുൻ പ്രസിഡന്‍റ് സിദ്ദിഖ് ഹസ്സന്‍റെ പ്രവർത്തി അച്ചടക്ക ലംഘനമാണെന്ന് അഡ്ഹോക്ക്‌ കമ്മിറ്റി അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. നിരവധി പരാതികൾ കെ.പി.സി.സിക്ക് ലഭിച്ചതിന്‍റെ ഫലമയാണ് പുറത്താക്കിയത്. കഴിഞ്ഞ 11 വർഷമായി മെംബർഷിപ് ചേർക്കുകയോ കമ്മിറ്റികൾ രൂപവത്കരിക്കുകയോ ചെയ്യാതെ ഒ.ഐ.സി.സി നിർജീവമായിരുന്നു. എല്ലാവരെയും ഒരുമിച്ചു കൊണ്ടു പോകുന്നതിനുപകരം ഇഷ്ടക്കാരായ 14 അംഗ ടീമിന്‍റെ ക്യാപ്റ്റൻ മാത്രമായാണ് മുൻപ്രസിഡന്‍റ് പ്രവർത്തിച്ചത്. ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്തിനെയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുടെ കത്തിനെയും വ്യക്തിപരമായി ആക്ഷേപിച്ചത് ശരിയായ നടപടിയില്ല. കെ.പി.സി.സി എല്ലാ കാര്യങ്ങളെയും കുറിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അഡ്ഹോക്ക്‌ കമ്മിറ്റി കോ കോർഡിനേറ്റർ സജി ഔസപ്പ് പറഞ്ഞു. കെ. സുധാകരൻ വന്നതിനുശേഷം പാർട്ടിക്കും പ്രവാസി പ്രവർത്തകർക്കും ആത്മബലവും ഊർജവും ലഭിച്ചിട്ടുണ്ട്. മെംർഷിപ് ചേർത്ത് ശക്തമായ സാമൂഹ്യ പ്രവർത്തനം കാഴ്ച്ചവെക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി ഒമാനിൽ കെ.പി.സി.സി അഡ്ഹോക്ക്‌ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.നിർജീവമായ റീജിനൽ, യൂനിറ്റ് കമ്മിറ്റികൾ സജീവമാക്കാനും പലകാരണങ്ങളാൽ മാറ്റി നിർത്തപ്പെട്ട കോൺഗ്രസ്‌കാരെയെല്ലാം ഒരുമിച്ചു കൊണ്ടു പോകാൻ ഈ കമ്മിറ്റി ശ്രമിക്കും.എന്നാൽ, പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കാൻ കെ.പി.സി.സി അനുവാദം നൽകിയിട്ടുണ്ടെന്നും സജി ഔസപ്പ് പറഞ്ഞു . അഡ്ഹോക്ക്‌ കമ്മിറ്റി അംഗങ്ങളായ എസ്.പുരുഷോത്തമൻ നായർ, നിയാസ് ചെണ്ടയാട്, ബിന്ദു പാലക്കൽ, എം.ജെ. സലിം. ബിനേഷ് മുരളി എന്നിവരും വാർത്തസമ്മേളനത്തി പങ്കെടുത്തു.

Similar Posts