Oman
ഖത്തർ ലോകകപ്പ്: ഒമാൻ എയർ പ്രത്യേക യാത്രാ നിരക്കുകൾ പ്രഖ്യാപിച്ചു
Oman

ഖത്തർ ലോകകപ്പ്: ഒമാൻ എയർ പ്രത്യേക യാത്രാ നിരക്കുകൾ പ്രഖ്യാപിച്ചു

Web Desk
|
9 Nov 2022 4:50 PM GMT

നവംബർ 21 മുതൽ ഡിസംബർ മൂന്നു വരെ മസ്‌കത്തിനും ദോഹക്കുമിടയിൽ 48 മാച്ച് ഡേ ഷട്ടിൽ സർവിസുകൾ നടത്തുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു

ഒമാൻ: ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് പ്രത്യേക യാത്രാ നിരക്കുകൾ പ്രഖ്യാപിച്ച് ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ. നവംബർ 21 മുതൽ ഡിസംബർ മൂന്നു വരെ മസ്‌കത്തിനും ദോഹക്കുമിടയിൽ 48 മാച്ച് ഡേ ഷട്ടിൽ സർവിസുകൾ നടത്തുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു .

ഷട്ടിൽ സർവിസുകൾക്ക് ഒമാൻ എയർ 49 റിയാലായിരിക്കും ഈടാക്കുന്ന ചാർജ് . ഷട്ടിൽ ഫ്ളൈറ്റുകളിലെ യാത്രക്കാർക്ക് ഒമാൻ എയറിന്റെ മികച്ച സൗകര്യങ്ങളും സേവനങ്ങളുമെല്ലാം ആസ്വദിക്കാനാകും. കുറഞ്ഞത്, മത്സരം ആരംഭിക്കുന്നതിന് നാല് മണിക്കൂർ മുമ്പെങ്കിലും ദോഹയിൽ എത്തിച്ചേരുന്ന രീതിയിലായിരിക്കും സർവിസ്.

ഒമാൻ എയർ ഇക്കണോമി ക്ലാസിന് 149 ഒമാൻ റിയാൽ മുതലും ബിസിനസ് ക്ലാസിന് 309 റിയാൽ മുതലുമാണ് നിരക്കുകൾ ആരംഭിക്കുന്നത്. എല്ലാ നികുതികളും എയർപോർട്ട് ചാർജുകളും ഹാൻഡ് ബാഗേജ് അലവൻസും ഈ നിരക്കുകളിൽ ഉൾപ്പെടും. എല്ലാ യാത്രക്കാരും ഹയ്യ കാർഡിനായി രജിസ്റ്റർ ചെയ്യണം. എല്ലാ മാച്ച് ഡേ ഷട്ടിൽ ഫ്‌ളൈറ്റുകളിലെ യാത്രയ്ക്കും ഖത്തറിലേക്കുള്ള പ്രവേശനത്തിന് ഇത് ആവശ്യമാണ്. മാച്ച് ഡേ ഷട്ടിൽ ഫ്‌ളൈറ്റുകൾ ഒമാൻ എയർ വെബ്സൈറ്റിൽ ബുക്ക് ചെയ്യാവുന്നതാണ്.

Similar Posts