ഒമാനിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചത് സ്വദേശികളെക്കാൾ കൂടുതലും വിദേശികൾ
|വിവിധ ഗവർണറേറ്റുകളിൽ വാക്സിനേഷൻ നടപടികൾ ഊർജിതമായി നടന്ന് കൊണ്ടിരിക്കുകയാണ്
ഒമാനിൽ കോവിഡ് മഹാമാരികെതിരെയുള്ള ബൂസ്റ്റർ ഡോസ് സ്വീകരിച്ചത് സ്വദേശികളെക്കാൾ കൂടുതലും വിദേശികൾ. ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം അഞ്ച്ലക്ഷത്തിലധികം ആളുകൾക്കാണ് മൂന്നാംഡോസ് നൽകിയത്. ഒമാനിൽ 31 ലക്ഷത്തിലധികം ആളുകൾക്കാണ് ഒന്നം ഡോസ് നൽകിയത്. ഇതിൽ 17,70,692 ഒമാനികളും 14,20,950 വിദേശകളും ഉൾപ്പെടും.
16,65,562 സ്വദേശികൾക്കും 13,11,310 വിദേശികൾക്കുമുൾപ്പെടെ ആകെ 29ലക്ഷത്തിലധികം രണ്ടാം ഡോസ് നൽകിയെന്നും ആരോഗ്യമന്ത്രലയം അറിയിച്ചു. എന്നാൽ ഒമാനിൽ ഏകദേശം 1,60,000 പേർ ഇപ്പോഴും ആദ്യ ഡോസ് പോലും കുത്തിവെപ്പെടുത്തിട്ടിലെന്ന് ഡാറ്റാ അനലിസ്റ്റായ അൽ മൈമാനി പറഞ്ഞു. വൈറസ് പടരുന്നത് തടയാനും കോവിഡിൻറെ പുതിയ വകഭേദത്തെ നേരിടുന്നതിനും നിലവിൽ ഏറ്റവും നല്ല മാർ വാക്സിൻതന്നെയെന്ന് ലോകാരോഗ്യ സംഘടനയുടെ ഒമാൻ പ്രതിനിധി ഡോ. ജീൻ ജബ്ബൂർ പറഞ്ഞു.
വിവിധ ഗവർണറേറ്റുകളിൽ വാക്സിനേഷൻ നടപടികൾ ഊർജിതമായി നടന്ന് കൊണ്ടിരിക്കുകയാണ്. ഇത്തരം കേന്ദ്രങ്ങളിൽ എത്തി എല്ലാവരും വാകസിൻ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. ബൂസ്റ്റർ ഡോസെടുക്കുന്നതിലൂടെ അണുബാധയും ആശുപത്രിയിൽ പ്രവേശിപ്പികുന്നവരുടെ എണ്ണത്തിലും കുറവ് വരുത്താൻ സാധിക്കും.