Oman
Ministry of Labor cancels work permits for 13 occupations in Oman to regulate labor market
Oman

വർക്ക് പെർമിറ്റുകൾ റദ്ദാക്കിയത് തൊഴിൽ മാർക്കറ്റ് ക്രമീകരിക്കാൻ: ഒമാൻ

Web Desk
|
17 Aug 2024 5:49 PM GMT

ആറ് മാസത്തേക്കാണ് നിയന്ത്രണമെങ്കിലും വീണ്ടും തുടരാനാണ് സാധ്യത

മസ്‌കത്ത്: ഒമാനിൽ 13 തൊഴിലുകളിൽ വർക്ക് പെർമിറ്റ് റദ്ദാക്കിയത് തൊഴിൽ മാർക്കറ്റ് ക്രമീകരിക്കുന്നതിനെന്ന് തൊഴിൽ മന്ത്രാലയം. താൽകാലിക നിരോധം ഏർപ്പെടുത്തിയ തൊഴിലുകളിൽ പ്രവാസികളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ടുണ്ട്. ഈ മേഖലയിൽ ജോലി ചെയ്യുന്നവരാണ് കൂടുതൽ നിയമലംഘനം നടത്തുന്നതെന്നും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

ഒമാനിൽ നിരോധം ഏർപ്പെടുത്തിയ 13 തൊഴിലുകളിലും കാര്യമായി പ്രവാസികൾ മാത്രമാണ് ജോലിചെയ്യുന്നത്. ആറ് മാസത്തേക്കാണ് നിയന്ത്രണമെങ്കിലും അത് വീണ്ടും തുടരാനാണ് സാധ്യത. നിലവിൽ ബംഗ്ലാദേശിൽ നിന്നുള്ള തൊഴിൽ അന്വേഷകർക്ക് ഒമാനിൽ ഭാഗികമായി വിലക്ക് നിലവിലുണ്ട്. എന്നാൽ പുതിയ നിയമം നിലവിൽ ഒമാനിലുള്ളവർ അനധികൃതമായി ജോലി ചെയ്യുന്നത് തടയാനും തൊഴിലാളികളെ നിയമ വിധേയമാക്കാനും സഹായിക്കും.

നിർമാണ മേഖല, ശുചീകരണ മേഖല, കയറ്റിയിറക്ക് മേഖല, ടൈലറിങ്, ഇലക്ട്രീഷ്യൻ, വെയ്റ്റർ, പെയിന്റർ, ഷെഫ്, ബാർബർ തുടങ്ങിയ മേഖലയിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. അടുത്ത മാസം മുതൽ നിലവിൽ വരുന്ന പുതിയ നിയന്ത്രണങ്ങൾ നിർമാണ മേഖലയിലടക്കം വിദേശികളുടെ ജോലിയെ പ്രതികൂലമായി ബാധിക്കും.

Similar Posts