Oman
![ഇസ്രായേൽ ജബലിയ ക്യാമ്പ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ ഒമാൻ അപലപിച്ചു ഇസ്രായേൽ ജബലിയ ക്യാമ്പ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ ഒമാൻ അപലപിച്ചു](https://www.mediaoneonline.com/h-upload/2023/11/02/1395505-f918lcvxoaajbhp.webp)
Oman
ഇസ്രായേൽ ജബലിയ ക്യാമ്പ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ ഒമാൻ അപലപിച്ചു
![](/images/authorplaceholder.jpg?type=1&v=2)
2 Nov 2023 1:26 AM GMT
ഇസ്രായേൽ അധിനിവേശ സേന ഗസ്സ മുനമ്പിലെ ജബലിയ ക്യാമ്പ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ ഒമാൻ അപലപിച്ചു.
സിവിലിയന്മാരെ കൊലപ്പെടുത്തുകയും ഉപരോധിക്കുകയും ചെയ്യുന്നത് യുദ്ധക്കുറ്റങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷികത്വത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് ഒമാൻ വിദേകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഫലസ്തീൻ ജനതക്കെതിരായ ഈ മനുഷ്യത്വരഹിതമായ നടപടികൾ ഉടൻ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തോടും രക്ഷാസമിതിയോടും ആവശ്യപ്പെടുകയാണെന്നും ഒമാൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.