Oman
Oman
സെപ്തംബറിൽ ഒമാൻ നാടുകടത്തിയത് 1,285 പ്രവാസികളെ
|7 Oct 2024 11:37 AM GMT
തൊഴിൽ മന്ത്രാലയം മസ്‌കത്തിൽ നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി
മസ്‌കത്ത്: സെപ്തംബറിൽ 1,285 പ്രവാസികളെ നാടുകടത്തി ഒമാൻ. മസ്‌കത്തിൽ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി. പരിശോധനയിൽ ആകെ 1,546 നിയമലംഘനങ്ങൾ കണ്ടെത്തി. ഇവയിൽ, 877 കേസുകൾ റസിഡൻസി പെർമിറ്റ് കാലഹരണപ്പെട്ടപ്പോൾ ജോലി ഉപേക്ഷിച്ചവരുടേതാണ്. 495 തൊഴിലാളികൾ സാധുവായ തൊഴിലുടമ സ്‌പോൺസർഷിപ്പില്ലാതെ ജോലി ചെയ്യുന്നതായി കണ്ടെത്തി. കൂടാതെ 174 പേർ ശരിയായ രേഖകളില്ലാതെ സ്വയം തൊഴിൽ ചെയ്യുന്നവരാണെന്ന് കണ്ടെത്തി.
തൊഴിൽ വിപണി സജ്ജീകരിക്കുന്നതിനും മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി തൊഴിൽ മന്ത്രാലയം, ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ മുഖേനയും സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസസിന്റെ ഇൻസ്‌പെക്ഷൻ യൂണിറ്റിന്റെ പിന്തുണയോടെയുമാണ് പരിശോധന നടത്തിയത്. സെപ്തംബർ മുഴുവൻ മസ്‌കത്ത് ഗവർണറേറ്റിൽ പരിശോധനകൾ നടന്നിരുന്നു.