ദുകം തുറമുഖം നാടിന് സമർപ്പിച്ച് ഒമാൻ ഭരണകൂടം
|ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളെ പോലും കൈകാര്യം ചെയ്യാൻ പറ്റുന്ന വൻ കണ്ടൈയിനർ ക്രയിനുകളും ബ്രിഡ്ജ് ക്രയിനുകളും ദുകം തുറമുഖത്തിൻറെ പ്രത്യേകതയാണ്
ഒമാന്റെ സാമ്പത്തിക മേഖയ്ക്ക് കരുത്തേകാൻ ദുകം തുറമുഖം. സുൽത്താൻറെ പ്രത്യേക പ്രതിനിധിയും അന്താരാഷ്ട്ര ബന്ധ, സഹകരണ കാര്യ ഉപപ്രധാന മന്ത്രിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദ് ദുകം തുറമുഖം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളെ പോലും കൈകാര്യം ചെയ്യാൻ പറ്റുന്ന വൻ കണ്ടൈയിനർ ക്രയിനുകളും ബ്രിഡ്ജ് ക്രയിനുകളും ദുകം തുറമുഖത്തിൻറെ പ്രത്യേകതയാണ്
ബെൽജിയം രാജാവ് ഫിലിപ്പ് ലിയോപോൾഡ് ലൂയിസ് ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ഒമാൻ ഭാരണാധികാരിയുടെ നേതൃത്വത്തിൽ പുരോഗതിയിലേക്ക് കുതിക്കുന്ന വിഷൻ 2040ൻറെ ഭാഗം കൂടിയാണിത്. ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളെ പോലും കൈകാര്യം ചെയ്യാൻ പറ്റുന്ന വൻ കണ്ടൈയിനർ ക്രയിനുകളും ബ്രിഡ്ജ് ക്രയിനുകളും തുറമുഖത്തിൻറെ പ്രത്യേകതയാണ്.
ചരക്ക് നീക്കം വിപുലപ്പെടുത്തുന്നതിൻറെ ഭാഗമായി ദുകം തുറമുഖത്ത് അടുത്തിടെ കൂടുതൽ ക്രെയിനുകൾ സ്ഥാപിച്ചിരുന്നു. സാധനങ്ങൾ ഇറക്കുന്നതിനും ലോഡ് ചെയ്യുന്നതിനും സൗകര്യപ്രദമാകുന്ന വിവിധ ക്രെയിനുകളാണ് തുറമുഖത്ത് ഒരുക്കിയിട്ടുള്ളത്. തുറമുഖത്തെ ബഹുമുഖ സംവിധാനങ്ങളോടെയുള്ള ലോജിസ്റ്റിക്‌സ് സെൻററായി വളർത്തുന്നതിൻറെ ഭാഗാമായാണ് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നത്.