Oman
Oman Hajj Mission,medical services ,pilgrims, Mecca
Oman

ഒമാൻ ഹജ്ജ് മിഷൻ തീർഥാടകർക്ക് നൽകുന്ന മെഡിക്കൽ സേവനങ്ങൾക്ക് മക്കയിൽ തുടക്കം കുറിച്ചു

Web Desk
|
19 Jun 2023 5:26 PM GMT

ഒമാൻ ഹജ്ജ് മിഷൻ ചെയർമാൻ സുൽത്താൻ ബിൻ സഈദ് അൽഹിനായിയുടെ നേതൃത്വത്തിലായിരുന്നു ക്ലിനിക്കിന്‍റെ ഉദ്ഘാടനം

ഒമാൻ ഹജ്ജ് മിഷൻ തീർഥാടകർക്ക് നൽകുന്ന മെഡിക്കൽ സേവനങ്ങൾക്ക് മക്കയിൽ തുടക്കം കുറിച്ചു. മക്കയിൽ ക്ലിനിക്ക് തുറക്കുകയും തീർഥാടകർക്ക് ആയി ചികിത്സ സംവിധാനം ആരംഭിക്കുകയും ചെയ്തു.

ഒമാൻ ഹജ്ജ് മിഷൻ ചെയർമാൻ സുൽത്താൻ ബിൻ സഈദ് അൽഹിനായിയുടെ നേതൃത്വത്തിലായിരുന്നു ക്ലിനിക്കിന്‍റെ ഉദ്ഘാടനം. ഒമാനിൽനിന്നുള്ള തീർഥാടകർക്ക് ഹജ്ജ് കർമങ്ങളും മറ്റും എളുപ്പമാകുന്നതിനുള്ള സേവനങ്ങൾ ഹജ്ജ് മിഷന്‍റെ നേതൃത്വത്തിൽ നൽകും. മന്ത്രാലയങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, റോയൽ ഒമാൻ പൊലീസ്, മറ്റ് ഔദ്യോഗിക പ്രതിനിധികൾ, മെഡിക്കൽ സംഘം, ഫത്‌വകളും മതപരമായ മാർഗനിർദേശങ്ങളും നൽകുന്നവർ എന്നിവരാണ് ഹജ്ജ് മിഷന്‍റെ സംഘത്തിലുള്ളത്. ഈ വർഷം ഒമാനിൽനിന്ന് ആകെ14,000 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചിട്ടുള്ളത്. ഇതിൽ 13,500പേർ ഒമാൻ സ്വദേശികളും 250 പേർ അറബ് നിവാസികളും 250 പേർ അറബ് ഇതര താമസക്കാരുമാണ്

Similar Posts