Oman
ഫലസ്തീന്​ സഹായ ഹസ്തവുമായി ഒമാൻ നൂറു ടൺ ഭക്ഷ്യവസ്തുക്കൾ കയറ്റി അയച്ചു
Oman

ഫലസ്തീന്​ സഹായ ഹസ്തവുമായി ഒമാൻ നൂറു ടൺ ഭക്ഷ്യവസ്തുക്കൾ കയറ്റി അയച്ചു

Web Desk
|
23 Nov 2023 6:00 PM GMT

ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക്​ സഹായ ഹസ്തവുമായി ഒമാൻ. 100 ടൺ ഭക്ഷ്യവസ്തുക്കൾ ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ അഞ്ച്​ വിമാനങ്ങൾ വഴി കയറ്റി അയച്ചു.

ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ, കൈറോയിലെ ഒമാൻ എംബസിയുടെയും ഈജിപ്ഷ്യൻ റെഡ് ക്രസന്റിന്റെയും ഏകോപനത്തിൽ ആണ് സാധനങ്ങൾ കയറ്റി അയച്ചത്​​​.

സലാം എയറിന്‍റെ കാർഗോ വിമാനങ്ങളിലായിരുന്നു ഭക്ഷ്യവസ്തുക്കൾ ഈജിപ്തിലെ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്​ എത്തിച്ചത്​. എയർ ബ്രിഡ്ജ്​ വഴി ഇവിടെ എത്തിച്ച സാധനങ്ങൾ റഫ ക്രോസിങ്​ വഴി ഫലസ്തീൻ റെഡ് ക്രസന്റിന്​ കൈമാറും.

ഫലസ്തീനിലെ ജനങ്ങളെ സഹായിക്കാൻ ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷനും സംവിധാനം ഒരുക്കിയിട്ടുണ്ട്​. ഇതിനകം നിരവധി ആളുകളും സ്ഥാപനങ്ങളുമാണ്​ ഒ.സി.ഒ വഴി ധനസഹായം കൈമാറിയത്​​.

സംഭാവനകൾ സ്വീകരിക്കുന്നതിനായി ​വിവിധ മാർഗ്ഗങ്ങളാണ്​ ഒമാൻ ചാരിറ്റബിൾ അസോസിയേഷൻ ഒരുക്കിയിരിക്കുന്നത്​. ഓട്ടോമേറ്റഡ് പേയ്‌മെന്റ് മെഷീനുകൾ വഴിയോ ബാങ്ക്​ അക്കൗണ്ടിലൂടെയോ സംഭാവന കൈമാറാവുന്നതാണ്​. പൊതുജനങ്ങൾക്ക്​ ഫോണിൽനിന്ന്​ ടെക്സ്റ്റ്​ മെസേജ്​ അയച്ചും സംഭാവനയിൽ പങ്കാളിയാകാം.

Similar Posts