ഒമാനില്‍ ചെറിയപെരുന്നാളിന് മുന്നോടിയായി കടകളിലും മാർക്കറ്റുകളിലും പരിശോധന ശക്തമാക്കി
|ചരക്കുകളുടെയും സേവനങ്ങളുടെയും ലഭ്യത ഉറപ്പാക്കുകയും ക്രമക്കേടുകൾ തടയുന്നതിന്റെയും ഭാഗമായിട്ടാണ് ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ പരിശോധന നടത്തുന്നത്.
ഒമാനിൽ ചെറിയ പെരുന്നാളിന് മുന്നോടിയായി കടകളിലും മാർക്കറ്റുകളിലും പരിശോധന തുടരുന്നത് ശക്തമാക്കി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഭക്ഷ്യവസ്തുക്കളുടെ വില സ്ഥിരതയും സാധനങ്ങളുടെ ലഭ്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഗവർണേററ്റുകളിൽ പരിശോധന നടത്തുന്നത്.
ചരക്കുകളുടെയും സേവനങ്ങളുടെയും ലഭ്യത ഉറപ്പാക്കുകയും ക്രമക്കേടുകൾ തടയുന്നതിന്റെയും ഭാഗമായിട്ടാണ് ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ പരിശോധന നടത്തുന്നത്. ബർക്കയിലെ മംസശാലകളിലും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു . നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ദിവസൾക്ക് മുമ്പ് വടക്കൻ ബാത്തിന, മസ്കത്ത് തുടങ്ങി വിവിധ ഗവർണറേറ്റുകളിലെ പഴങ്ങൾ, പച്ചക്കറികൾ, മധുരപലഹാരങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകളിലും അധികൃതർ പരിശോധന നടത്തി. പെരുന്നാളിന് മുന്നോടിയായി വിപണികളിൽ വസ്ത്രങ്ങളും ചരക്കുകളും മറ്റും വാങ്ങാൻ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.അതുകൊണ്ട് തന്നെ ഉപഭോക്താക്കളുടെ അകാശം ഉറപ്പുവരുത്തുകകൂടി ലക്ഷ്യമിട്ടാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്.