Oman
Oman industrial sector
Oman

വ്യവസായ മേഖലയിൽ ഒമാന് അതിവേഗ മുന്നേറ്റം

Web Desk
|
4 Aug 2023 2:14 AM GMT

വ്യവസായ മേഖലയിൽ ഒമാൻ അതിവേഗ മുന്നേറ്റം കാഴ്ചവെക്കുന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. ഏഴുവർഷത്തിനിടെ ആഗോള തലത്തിൽ 72ാം സ്ഥാനത്തുനിന്ന് 56ാം സ്ഥാനത്തേക്ക് മുന്നേറാൻ ഒമാന് സാധിച്ചു.

വ്യവസായിക മത്സരക്ഷമതയിൽ അറബ് ലോകത്ത് അഞ്ചാം സ്ഥാനത്ത് എത്താനും ഒമാന് സാധിച്ചുവെന്ന് യു.എൻ ഇൻഡസ്ട്രിയൽ ഡെവലപ്മെന്‍റ് ഓർഗനൈസേഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.

നിർമാണ വ്യവസായ മേഖലയിലെ വർധിത മൂല്യമാണ് വലിയ മുന്നേറ്റത്തിന് ഒമാന് വഴിയൊരുക്കിയതെന്ന് വാണിജ്യ മന്ത്രാലയത്തിലെ വാണിജ്യ-വ്യവസായ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. സാലിഹ് ബിൻ സൈദ് മാസാൻ പ്രസ്താവനയിൽ പറഞ്ഞു. ഒമാനിൽ ചെറുകിട വ്യവസായങ്ങളും വൻകിട വ്യവസായങ്ങളും ശക്തിപ്പെടുത്താൻ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.

ലൈസൻസ് നേടിയ ശേഷം മാത്രമേ കുടിൽ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ പാടുള്ളൂവെന്ന ഉത്തരവ് കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു. മൂന്ന് വർഷത്തേക്കാണ് ഇത്തരം വ്യവസായങ്ങൾക്ക് ലൈസൻസ് നൽകുക.

Similar Posts