ഒമാനിൽ വിദേശ നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ മലയാളികളുൾപ്പെടെ 42പേർക്ക് കൂടി ദീർഘകാല വിസ നൽകി
|കഴിഞ്ഞ ഒക്ടോബറിൽ പദ്ധതി ആരംഭിച്ചത് മുതൽ മലയാളികളുൾപ്പെടെ 75 ആളുകൾക്കാണ് ഇതുവരെ ദീർഘകാല വിസ നൽകിയത്
ഒമാനിൽ വിദേശ നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ മലയാളികളുൾപ്പെടെ 42പേർക്ക് കൂടി ദീർഘകാല വിസ നൽകി. കഴിഞ്ഞ ഒക്ടോബറിൽ പദ്ധതി ആരംഭിച്ചത് മുതൽ മലയാളികളുൾപ്പെടെ 75 ആളുകൾക്കാണ് ഇതുവരെ ദീർഘകാല വിസ നൽകിയത്.
വാണിജ്യ, വ്യവസായ, നിക്ഷേപ മന്ത്രാലയം അണ്ടർ സെക്രട്ടറി അസീല ബിൻത് സലേം അൽസംസമിയയാണ് ദീർഘകാല വിസവിതരണം ചെയ്തത്. മൂന്നാംഘട്ട വിതണത്തിൽ 17പേർക്ക് പത്തുവർഷത്തേക്കും 25 ആളുൾക്ക് അഞ്ച് വർഷത്തേകുമുള്ള വിസയാണ് നൽകിയത്. കഴിഞ്ഞ ഒക്ടോബറിൽ പദ്ധതി ആരംഭിച്ചത് മുതൽ കഴിഞ്ഞ ദിവസംവരെ വിവിധ മലയാളികളുൾപ്പെടെ 75 ആളുകൾക്കാണ് ദീർഘകാല റസിഡൻസി കാർഡുകൾ നൽകിയത്.
ഒമാനിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക,തദ്ദേശ ഉൽപന്നങ്ങൾക്ക് കൂടുതൽ സാധ്യത നൽകുക, ഒമാെൻറ സാമ്പത്തിക ഘടനയെ ശക്തിപ്പെടുത്തുക, നിക്ഷേപത്തിൽ ഗുണപരത ഉറപ്പുവരുത്തുക തുടങ്ങിയവയിലൂടെ നിർണായക നീക്കങ്ങൾ നടത്തുന്ന പ്രമുഖ നിക്ഷേപകരെയാണ് ഇങ്ങനെ ദീർഘകാല താമസാനുമതിക്ക് പരിഗണിക്കുക. നിബന്ധനങ്ങൾക്ക് വിധേയമായി അഞ്ച്, 10 വർഷ കാലത്തേക്കായിരിക്കും താമസനുമതി നൽകുക.