സലാല ലുലുവിൽ ഒമാൻ ദേശീയദിനാഘോഷം
|കൂറ്റൻ കേക്ക് മുറിച്ചാണ് ആഘോഷം നടന്നത്. സലാല അസിസ്റ്റന്റ് വാലി മുഖ്യാതിഥി
സലാല: ഒമാന്റെ 54ാം ദേശീയ ദിനാഘോഷം കൂറ്റൻ കേക്ക് മുറിച്ച് കൊണ്ട് അൽവാദി ലുലു ഹൈപ്പർ മാർക്കറ്റിൽ ആഘോഷിച്ചു. സലാല അസിസ്റ്റന്റ് വാലി സാലിം മുഹമ്മദ് സൈദ് അൽ അംരിയാണ് ആഘോഷം കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ജാ. സലാല ലുലു ജനറൽ മാനേജർ മുഹമ്മദ് നവാബ്, അഹമ്മദ് ബസ് റാവി, മനേജ്മെന്റ് പ്രതിനിധികൾ എന്നിവരും സംബന്ധിച്ചു.
ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നവംബർ 30 വരെ വിവിധ ഉത്പന്നങ്ങൾക്ക് നിരക്കിളവുണ്ട്. കൂടാതെ ഫൈവ് ഡേ ഡീലിന്റെ ഭാഗമായി നവംബർ 24 വരെ പ്രത്യേക ഓഫറുകളും സൂപ്പർ ഫ്രൈഡേയുടെ ഭാഗമായി ഡിസംബർ മൂന്ന് വരെ സുപ്പർ ഡീൽസും ഉണ്ട്.
കസ്റ്റമർ ഹാപ്പിനെസിന്റെ ഭാഗമായി ലോയാലിറ്റി മെമ്പർ ബെൻഫിറ്റും ഒരുക്കിയിട്ടുണ്ട്. സാധനങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് ബില്ലിന്റെ അടിസ്ഥാനത്തിൽ പോയന്റ് ലഭ്യമാവുകയും പിന്നീടത് ഡിസ്കൗണ്ടായി ലഭിക്കുകയും ചെയ്യും. ഇതിൽ രജിസ്റ്റർ ചെയ്യുന്നതിനായി പ്രത്യേക കൗണ്ടറുകളും ആരംഭിച്ചിട്ടുണ്ട്. ആഘോഷ ചടങ്ങിൽ വലിയ ജനാവലിയാണ് എത്തിയത്. എല്ലാവർക്കും കേക്ക് മുറിച്ച് നൽകുകയും ചെയ്തു.