Oman
![Oman Police Aviation rescued a citizen who fell ill while grazing goats in the mountains by helicopter. Oman Police Aviation rescued a citizen who fell ill while grazing goats in the mountains by helicopter.](https://www.mediaoneonline.com/h-upload/2024/04/12/1418883-oman1.webp)
Oman
കുന്നിൽ ആട് മേയ്ക്കുന്നതിനിടെ അസുഖം ബാധിച്ചു; പൗരനെ ഹെലികോപ്റ്ററിലെത്തി രക്ഷിച്ച് ഒമാൻ പൊലീസ് ഏവിയേഷൻ
![](/images/authorplaceholder.jpg?type=1&v=2)
12 April 2024 8:55 AM GMT
ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തനം നടത്തുന്ന ദൃശ്യങ്ങൾ എക്സിലൂടെ പുറത്തുവിട്ടിട്ടുണ്ട്
മസ്കത്ത്: കുന്നിൽ ആടുകളെ മേയ്ക്കുന്നതിനിടെ അസുഖം ബാധിച്ച പൗരനെ ഹെലികോപ്റ്ററിലെത്തി രക്ഷിച്ച് ഒമാൻ പൊലീസ് ഏവിയേഷൻ. ഖുറിയാത്ത് വിലായത്തിൽ അൽഅറബീനിലെ ഒരു കുന്നിൽനിന്നാണ് പൗരനെ രക്ഷിച്ചതെന്ന് റോയൽ ഒമാൻ പൊലീസ് എക്സിൽ അറിയിച്ചു. ഒമാൻ പൊലീസ് ഏവിയേഷന്റെ ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തനം നടത്തുന്ന ദൃശ്യങ്ങൾ എക്സിലൂടെ പുറത്തുവിട്ടിട്ടുണ്ട്. രക്ഷപ്പെടുത്തിയ ആളുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു.