ഒമാനിൽ വാക്സിനെടുത്ത യാത്രക്കാർക്ക് ഇനി ആർ.ടി.പി.സി.ആർ പരിശോധന വേണ്ട
|മാർച്ച് ഒന്ന് മുതൽ തുറസായ സ്ഥലങ്ങളിൽ ഇനി മാസ്ക് നിർബന്ധമില്ലെന്ന് സുപ്രീംകമ്മിറ്റി അറിയിച്ചു. അതേസമയം, ഇൻഡോർ ഹാളുകളിലും അടച്ചിട്ട മുറികളിലും നടക്കുന്ന പരിപാടികൾക്ക് മാസ്ക് നിർബന്ധമാണ്.
കോവിഡ് നിയന്ത്രണങ്ങളിൽ ഒമാൻ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. വാക്സിനെടുത്ത യാത്രക്കാർക്ക് ഇനി ആർ.ടി.പി.സി.ആർ പരിശോധന വേണ്ട. ഒമാൻ അംഗീകരിച്ച രണ്ട് ഡോസ് വാക്സിൻ എടുത്തവരെയാണ് ആർ.ടി.പി.സി.ആർ പരിശോധനയിൽനിന്ന് ഒഴിവാക്കിയത്. ഇരട്ട ഡോസ് വാകസിനുകളായ ഫൈസർ, അസ്ട്രാസെനക്ക,, സ്ഫുട്നിക്, സിനോവാക്സ്, മൊഡേണ, സിനോഫാം, കോവാക്സിൻ സിംഗിൾ ഡോസ് വാക്സിനായ ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകൾക്കാണ് ഒമാൻ ഇതുവരെ അംഗീകാരം നൽകിയിരിക്കുന്നത്. യാത്രക്കാർക്ക് കൂടുതൽ ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം.
മാർച്ച് ഒന്ന് മുതൽ തുറസായ സ്ഥലങ്ങളിൽ ഇനി മാസ്ക് നിർബന്ധമില്ലെന്ന് സുപ്രീംകമ്മിറ്റി അറിയിച്ചു. അതേസമയം, ഇൻഡോർ ഹാളുകളിലും അടച്ചിട്ട മുറികളിലും നടക്കുന്ന പരിപാടികൾക്ക് മാസ്ക് നിർബന്ധമാണ്. 100 ശതമാനം ശേഷിയിൽ ഹോട്ടലുകൾ പ്രവർത്തിപ്പിക്കാനും അനുമതി നൽകിട്ടുണ്ട്. എന്നാൽ, ഹാളുകളിലും മറ്റും നടക്കുന്ന സമ്മേളനങ്ങൾ, എക്സിബിഷനുകൾ, പൊതുപരിപാടികൾ മുൻനിശ്ചയ പ്രകാരം 70 ശതമാനം ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ഇവിടെ പരിപാടികൾ നടത്തണ്ടേത്. എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളും മാർച്ച് ആറ് മുതൽ പൂർണതോതിൽ നേരിട്ട് നടത്താമെന്നും സുപ്രീംകമ്മിറ്റി അറിയിച്ചു. രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞതോടെയാണ് കൂടുതൽ ഇളവുകൾ അധികൃതർ നൽകിയിരിക്കുന്നത്.