Oman
Oman Meteorological Center has released the names of the regions that received the most rain and the hottest regions in October 2024.
Oman

ഒക്ടോബറിൽ ഒമാനിൽ ഏറ്റവും കൂടുതൽ മഴ സൗത്ത് ഷർഖിയയിലെ ഖൽഹാത്തിൽ

Web Desk
|
22 Nov 2024 12:30 PM GMT

ഒക്ടോബറിൽ ഏറ്റവും ചൂട് കൂടുതൽ സുഹാറിൽ, കുറവ് സെയ്ഖിൽ

മസ്‌കത്ത്: 2024 ഒക്ടോബറിൽ ഒമാനിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച പ്രദേശങ്ങളുടെയും ചൂടുണ്ടായ പ്രദേശങ്ങളുടെയും പേരു വിവരം പുറത്തുവിട്ട് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 2024 ഒക്ടോബറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് സൗത്ത് ഷർഖിയയിലെ ഖൽഹാത്തിലാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 199.4 മില്ലീമീറ്റർ മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി എക്‌സിൽ അറിയിച്ചു.

ഒക്ടോബറിൽ കൂടുതൽ മഴ ലഭിച്ച ഇതര സ്ഥലങ്ങൾ

സൂർ 145

അൽ അഷ്ഹറ 82.6

റഅ്‌സൽ ഹദ്ദ് 81.8

സുൽത്താൻ ഖാബൂസ് തുറമുഖം 74.8

ഒക്ടോബറിൽ ഒമാനിൽ ഏറ്റവും ചൂട് കൂടുതൽ രേഖപ്പെടുത്തിയത് സുഹാറിലാണെന്നും കുറവ് സെയ്ഖിലാണെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 44.4 °C ആണ് സുഹാറിൽ രേഖപ്പെടുത്തിയ ശരാശരി താപനില. സെയ്ഖിൽ 13.7 °C ഉം രേഖപ്പെടുത്തി. സിഎഎ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് എക്‌സിൽ വിവരങ്ങൾ വ്യക്തമാക്കിയത്.

ഒക്‌ടോബറിൽ കൂടുതൽ താപനില രേഖപ്പെടുത്തിയ ഇതര സ്ഥലങ്ങൾ

സഹം 43.6 °C

ലിവ 42.5 °C

സൂർ 42.1 °C

വാദി മആവിൽ 42.1 °C

ഒക്‌ടോബറിൽ കുറഞ്ഞ താപനില രേഖപ്പെടുത്തിയ ഇതര സ്ഥലങ്ങൾ

ഹീമ 18.1 °C

മസ്‌യൂന 18.5 °C

ദൽഖൂത്ത് 18.5 °C

ഖൈറൂൻ ഹൈറിത്തി 18.6 °C

Similar Posts