Oman
Oman Shura Council Approves Organ Transplantation - Electronic Transaction laws
Oman

അവയവം മാറ്റിവയ്ക്കൽ- ഇലക്ട്രോണിക് ഇടപാട് നിയമങ്ങൾക്ക് ഒമാൻ ശൂറ കൗൺസിൽ അംഗീകാരം

Web Desk
|
24 Jun 2024 6:10 AM GMT

കൗൺസിൽ ഓഫ് ഒമാൻ ലോയുടെ ആർട്ടിക്കിൾ 49 അനുസരിച്ച് രണ്ട് നിയമങ്ങളും പഠനത്തിനായി റഫർ ചെയ്തു

മസ്‌കത്ത്: അവയവ- കോശം മാറ്റിവയ്ക്കൽ നിയമത്തിനും ഇലക്ട്രോണിക് ഇടപാട് നിയമത്തിനും ഒമാൻ ശൂറ കൗൺസിൽ ഞായറാഴ്ച അംഗീകാരം നൽകി. കൗൺസിൽ ഓഫ് ഒമാൻ ലോയുടെ ആർട്ടിക്കിൾ 49 അനുസരിച്ച് രണ്ട് നിയമങ്ങളും പഠനത്തിനായി റഫർ ചെയ്തു. ശൂറാ കൗൺസിലിലെ ഓരോ സ്ഥിരം സമിതിയും അവരുടെ വൈദഗ്ധ്യമനുസരിച്ച് നിർദ്ദിഷ്ട നിയമങ്ങൾ അവലോകനം ചെയ്തു.

അവയവ കോശം മാറ്റിവയ്ക്കൽ നിയമം ചർച്ച ചെയ്യവേ, ആരോഗ്യ സാമൂഹിക സമിതി ചെയർമാൻ മൻസൂർ ബിൻ സാഹിർ അൽ ഹജ്രി സമിതിയുടെ കണ്ടെത്തലുകൾ അവതരിപ്പിച്ചു. അവയവങ്ങളും കോശങ്ങളും മാറ്റിവയ്ക്കൽ നിയന്ത്രിക്കാനും അവയവക്കടത്ത് തടയാനും ദാതാവിന്റെയും സ്വീകർത്താവിന്റെയും അവകാശങ്ങൾ സംരക്ഷിക്കാനുമാണ് നിയമം ശ്രമിക്കുന്നത്.

ഇലക്ട്രോണിക് ഇടപാട് നിയമം

ഏഴ് അധ്യായങ്ങളിലായി 38 ആർട്ടിക്കിളുകൾ ഉൾക്കൊള്ളുന്നതാണ് പുതിയ ഇലക്ട്രോണിക് ഇടപാട് നിയമം. ഇലക്ട്രോണിക് ഇടപാടുകളിലും സേവനങ്ങളിലും വിശ്വാസം വർധിപ്പിക്കാനും വിവിധ ഇലക്ട്രോണിക് ഇടപാടുകൾ സുഗമമാക്കാനും ഉൾപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും നിയമം ലക്ഷ്യമിടുന്നു.

Similar Posts