Oman
130 ദശലക്ഷം റിയാലിന്റെ പദ്ധതികൾക്ക് ഒമാൻ സുൽത്താന്റെ അംഗീകാ
Oman

130 ദശലക്ഷം റിയാലിന്റെ പദ്ധതികൾക്ക് ഒമാൻ സുൽത്താന്റെ അംഗീകാ

Web Desk
|
31 May 2022 5:04 PM GMT

ജോലി നഷ്ടപ്പെട്ട സ്വദേശികൾക്ക് ഈ വർഷം അവസാനം വരെ തൊഴിൽ സുരക്ഷാ ആനുകൂല്യം നൽകും

സാമൂഹിക സാമ്പത്തിക മേഖലക്ക് ഏറെ അനുഗുണമാവുന്ന 130 ദശലക്ഷം റിയാലിന്റെ പദ്ധതികൾക്ക് ഒമാൻ സുൽത്താൻ അംഗീകാരം നൽകി. അൽ ബാറക പാലസിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് വിവിധ വികസന പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകിയത്. 70 ദശലക്ഷം റിയാൽ നിലവിലെ പഞ്ചവത്സര പദ്ധതി കാലത്ത് പാർപ്പിട നഗര വികസന മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള വീട് നിർമാണ പദ്ധതികൾക്കുള്ള സഹായമായാണ് നീക്കിവെച്ചത്. 450 റിയാലോ അതിൽ താഴെയോ മാസ ശമ്പളമുള്ളവരുടെ പാർപ്പിട വായ്പകളുടെ ബാക്കിസംഖ്യ എഴുതി തള്ളാനുള്ള മന്ത്രി സഭയുടെ തീരുമാനത്തിനും സുൽത്താൻ അംഗീകാരം നൽകി.

2022 മേയ് -ആഗസ്റ്റ് കാലയളവിൽ താമസ വിഭാഗത്തിൽപെട്ടവരുടെ രണ്ടോ അതിൽ കുറവോ അക്കൗണ്ടുകൾക്ക് 15 ശതമാനം വൈദ്യുതി നിരക്കിളവ് നൽകാനുള്ള തീരുമാനത്തിനും അംഗീകാരം നൽകി. ജോലി നഷ്ടപ്പെട്ട സ്വദേശികൾക്ക് ഈ വർഷം അവസാനം വരെ തൊഴിൽ സുരക്ഷാ ആനുകൂല്യവും നൽകും. റിയാദാ കാർഡുടമകൾക്ക് ചെറുകിട ഇടത്തരം സംരംഭ വികസന അതോറിറ്റി നൽകിയ വായ്പകൾക്ക് ഇളവ് നൽകാനും അംഗീകാരമായി. ചെറുകിട ഇടത്തരം സംരംഭകർ വായ്പകൾ തിരിച്ചടക്കാത്തതിന്റെ പേരിലുള്ള പിഴകളും ഫീസുകളും ഈ വർഷം അവസാനംവരെ ഒഴിവാക്കും. സ്വകാര്യ വാണിജ്യ വാഹനങ്ങളുടെ 2020-2021 കാലത്തെ പിഴകളും ഫീസുകളും ഒഴിവാക്കാനും തീരുമാനിച്ചു.

Oman Sultan approves 130 million riyals projects

Similar Posts