നാളെ മുതൽ ഇലക്ട്രോണിക് അറ്റസ്റ്റേഷൻ സംവിധാനം ആരംഭിക്കാൻ ഒമാൻ വിദേശകാര്യ മന്ത്രാലയം
|ഒമാൻ പോസ്റ്റുമായി സഹകരിച്ചാണ് നടപടി
മസ്‌കത്ത്:ഒമാൻ പോസ്റ്റുമായി സഹകരിച്ച് ഇലക്ട്രോണിക് അറ്റസ്റ്റേഷൻ സേവന സംവിധാനം ജൂലൈ 25 വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം (എംഒഎഫ്) അറിയിച്ചു.
'ഇടപാടുകൾ സാക്ഷ്യപ്പെടുത്താൻ ആഗ്രഹിക്കുന്ന വിശിഷ്ട ഉപഭോക്താക്കളെ, 2024 ജൂലൈ 25 വ്യാഴാഴ്ച മുതൽ, ഒമാൻ പോസ്റ്റുമായി സഹകരിച്ച് ഇലക്ട്രോണിക് അറ്റസ്റ്റേഷൻ സേവന സംവിധാനം ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിക്കുന്നു. ഈ നീക്കം ഒമാൻ വിഷന്റെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ചട്ടക്കൂടിലൂടെ ഉയർന്ന നിലവാരമുള്ള കോൺസുലാർ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമാണ്. ഒപ്പം സേവന സ്വീകർത്താക്കൾക്ക് മികച്ച സൗകര്യമൊരുക്കലും ബിസിനസ്സിന്റെ ഡിജിറ്റലൈസേഷനുമാണ്' മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഗുണഭോക്താക്കൾക്ക് ഇനിപ്പറയുന്ന ഇലക്ട്രോണിക് ലിങ്ക് വഴി അപേക്ഷിക്കാം: https://www.omanpost.om/ar/attestation-services, പ്രസ്താവന കൂട്ടിച്ചേർത്തു.