ഇസ്ലാമോ ഫോബിയ വിരുദ്ധ ദിനം; സ്വാഗതം ചെയ്ത് ഒമാന്‍
|എല്ലാ വര്‍ഷവും മാര്‍ച്ച് 15 ഇസ്ലാമോ ഫോബിയ വിരുദ്ധ ദിനമായി ആചരിക്കാനുള്ളള ഐക്യ രാഷ്ട്ര സഭ ജനറല്‍ അസംബ്ലിയുടെ തീരുമാനത്തെ ഒമാന്‍ സ്വാഗതം ചെയ്തു. ഐക്യ രാഷ്ട്ര സഭയിലെ ഒമാന്‍ പ്രതിനിധി മുഹമ്മദ് അവാദ് ഹസന് ഐക്യ രാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മറ്റുള്ളവരെ ബഹുനിക്കുക എന്നത് ഐക്യ രാഷ്ട്ര സഭയുടെ പ്രധാന ത്വങ്ങളിലൊന്നാണ്. തീവ്രവാദം, മതഭ്രാന്ത്, വെറുപ്പ് എന്നിവക്കെതിരെ ലോക രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നടപടിയെടുക്കേണ്ട വിഷയങ്ങളായി മാറിയിരിക്കുന്നു. മതചിഹ്നങ്ങളെ ലക്ഷ്യം വെച്ചുള്ള എല്ലാ ശ്രമങ്ങളെയും ഒമാന്‍ തിരസ്കരിക്കും.
മത ചിഹ്നങ്ങളെ എതിര്‍ക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ ചൂഷണം ചെയ്യലും മറ്റുള്ളവരുടെ വിശ്വാസത്തെ പരിഹസിക്കലുമാണ്. മതഭ്രാന്തിന്റെയും വിദ്വേഷത്തിന്റെയും പ്രചാരകരെ നിലക്ക് നിര്‍ത്താനും നിഷേധാത്മകമായ സാഹചര്യങ്ങള്‍ക്കെതിരെ പോരാടാനും ലോകരാജ്യങ്ങള്‍ ആവശ്യമായ കാല്‍വെപ്പുകള്‍ നടത്തണമെന്നും മുഹമ്മദ് അവാദ് ഹസന് ആവശ്യപ്പെട്ടു.
ബഹുമാനം അനിവാര്യമാണ്. അപ്പോഴാണ് ചിന്തയുടെയും സഹകരണത്തിന്റെയും സഹൃദ ബന്ധങ്ങള്‍ പുനസ്ഥാപിക്കാന്‍ കഴിയുക. ഇസ്ലാമിനെയും മുസ്ലിംകളെയും എതിര്‍ക്കാനുള്ള പ്രതിഭാസങ്ങള്‍ ജന ജീവിതത്തെ ബാധിക്കുകയും ലോകം മുഴുക്കെ അവരുടെ അവകാശങ്ങള്‍ ലംഘിക്കുവാന്‍ കാരണമാക്കുകയും ചെയ്യുന്നുണ്ടെന്നും ഒമാന്‍ പറഞ്ഞു.