Oman
വനിതകളുടെ നേട്ടങ്ങൾ അവതരിപ്പിച്ച് ഒമാനി വനിതാ ദിനം
Oman

വനിതകളുടെ നേട്ടങ്ങൾ അവതരിപ്പിച്ച് ഒമാനി വനിതാ ദിനം

Web Desk
|
17 Oct 2022 6:46 PM GMT

പ്രഥമ വനിത അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അൽ ബുസൈദി ആശംസകൾ നേർന്നു

ഒമാനിൽ വനിതകളുടെ നേട്ടങ്ങൾ അവതരിപ്പിച്ച് ഒമാനി വനിതാ ദിനം ആഘോഷിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വനിതകൾക്കായി സെമിനാറുകളും ആദരവുകളും സംഘടിപ്പിച്ചു. സാമൂഹിക സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.

ഒമാനി വനിത ദിനത്തോടനുബന്ധിച്ച പ്രഥമ വനിത അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അൽ ബുസൈദി ആശംസകൾ നേർന്നു. വനിത ദിനത്തിൽ ഒമാനിലെ സ്ത്രീകളെ അഭിവാദ്യം ചെയ്യുകയാണെന്നും രാജ്യത്തിന്‍റെ വികസനത്തിന് അവർ നൽകിയ മഹത്തായ സംഭാവനകൾക്ക് നന്ദി പറയുകയാണെന്നും പ്രഥമ വനിത പറഞ്ഞു. വനിത ദിനത്തോടനുബന്ധിച്ച് മസ്‌കത്തിലെ ബ്രിട്ടീഷ് എംബസി 'അംബാസഡർ ഫോർ ദ ഡേ' പദ്ധതിക്ക് തുടക്കം കുറിച്ചു.

വനിതാദിനാചരണത്തിന്‍റെ ഭാഗമായി സാമൂഹിക വികസന മന്ത്രാലയം ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ ചിത്ര പ്രദർശനത്തിന് തുടക്കമായി. 'ഒമാൻ വിമൻ' എന്ന പേരിൽ മൂന്ന് ദിവസമാണ് പ്രദർശനം നടത്തുന്നത്. 150 ചെറുകിട ഇടത്തരം സംരംഭകരുടെയും ഹോം പ്രോജക്ടുകളുടെ ഉടമകളുടെയും സ്റ്റാളുകളും പ്രദർശന നഗരിയിലുണ്ട്. ഒക്ടോബർ 17ന് ആണ് ഒമാൻ വനിത ദിനമായി ആചരിക്കുന്നത്.

Related Tags :
Similar Posts