![ഒമാന്റെ 53ാം ദേശീയ ദിനാഘോഷം; 53 കിലോമീറ്റർ നടത്ത യജ്ഞവുമായി മലയാളി യുവാക്കൾ ഒമാന്റെ 53ാം ദേശീയ ദിനാഘോഷം; 53 കിലോമീറ്റർ നടത്ത യജ്ഞവുമായി മലയാളി യുവാക്കൾ](https://www.mediaoneonline.com/h-upload/2023/11/15/1397718-whatsapp-image-2023-11-15-at-115827-pm.webp)
ഒമാന്റെ 53ാം ദേശീയ ദിനാഘോഷം; 53 കിലോമീറ്റർ നടത്ത യജ്ഞവുമായി മലയാളി യുവാക്കൾ
![](/images/authorplaceholder.jpg?type=1&v=2)
ഒമാന്റെ 53ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് 53 കിലോമീറ്റർ നടത്ത യജ്ഞവുമായി മലയാളി യുവാക്കൾ. മസ്കത്തിലുള്ള തിരുവനന്തപുരം സ്വദേശി നൂറുദ്ദീനും മലപ്പുറം സ്വദേശി നൗഫൽ തിരൂരുമാണ് ദേശീയ ദിനാഘോഷ സന്ദേശങ്ങളും ആരോഗ്യ ബോധവത്കരണവും പകർന്ന് വെള്ളിയാഴ്ച ഉച്ചക്കുശേഷം മൂന്നു മുതൽ നടക്കാൻ ഒരുങ്ങുന്നത്.
മത്ര മുതൽ ബർക്ക പാലസ് വരെയാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. ഒരു മണിക്കൂർകൊണ്ട് ഏകദേശം അഞ്ചു മുതൽ ആറു കിലോമീറ്റർ വരെ മറികടക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ബൗഷർ കഫേ ക്യൂബിൽ നടന്ന പരിപാടിയിൽ യുനൈറ്റഡ് കാർഗോ ആൻഡ് ലോജിസ്റ്റിക്സ് എം.ഡി നിയാസ് ഇരുവർക്കും ജഴ്സി കൈമാറി. ചടങ്ങ് സാമൂഹിക പ്രവർത്തകൻ സിയാദ് ഉദ്ഘാടനം ചെയ്തു.