Oman
Omans MERA reveals fee package for Hajj pilgrims, Oman, Hajj 2024
Oman

ഒമാനില്‍ ഹജ്ജിനുള്ള സേവന ഫീസ് പ്രഖ്യാപിച്ചു

Web Desk
|
8 Feb 2024 6:30 PM GMT

31,064 ഒമാനികളും 3,062 പ്രവാസികളുമാണ് ഇത്തവണ ഒമാനിൽനിന്ന് ഹജ്ജിനായി അപേക്ഷിച്ചത്

മസ്കത്ത്: ഈ വർഷത്തെ ഹജ്ജിനുള്ള സേവന ഫീസ് ഒമാൻ എൻഡോവ്‌മെൻറ്, മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഈ വർഷം ഹജ്ജിനായി 34,126 അപേക്ഷകളാണ് ലഭിച്ചത്. രജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞ നവംബർ അഞ്ചിന് പൂർത്തിയായിരുന്നു.

ഒമാനിൽനിന്ന് മദീനയിലേക്ക് വിമാനമാർഗ്ഗം 6,274.98 സൗദി റിയാലും ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലേക്ക് 6,078.33 സൗദി റിയാലും ആണെന്ന് ഒമാൻ മതകാര്യ മന്ത്രാലയം ഓൺലൈനിൽ പുറത്തിറക്കിയ അറിയിപ്പിൽ അറിയിച്ചു. മദീനയിലേക്കോ മക്കയിലേക്കോ റോഡ് മാർഗ്ഗമുള്ള യാത്രക്ക് 4,613.23 സൗദി റിയാലും ആയിരിക്കും. മിനയിലെയും അറഫാത്തിലെയും ക്യാമ്പുകൾക്കുള്ള സേവന ഫീസ്, ടെൻറ്, ഉപകരണങ്ങൾ, ആരോഗ്യ ഇൻഷുറൻസ്, ഗതാഗത ഫീസ്, 15 ശതമാനം മൂല്യവർധിത നികുതി, ഹജ്ജ് കാർഡ് പ്രിൻറ് ചെയ്യുന്നതിനുള്ള ചെലവ്, ഒമാനികൾ അല്ലാത്തവർക്ക് വിസ ഫീസ് എന്നിവ ഉൾപ്പെടെയുള്ള ചെലവുകൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

31,064 ഒമാനികളും 3,062 പ്രവാസികളും ആണ് ഒമാനിൽനിന്ന് ഹജ്ജിനായി അപേക്ഷിച്ചിട്ടുള്ളത്. ആകെ ലഭിച്ച അപേക്ഷകരിൽനിന്ന് 14000പേരെ ഹജ്ജിനായി തിരഞ്ഞെടുക്കുമെന്ന് ഹജ്ജ്, ഉംറ ഡിപ്പാർട്ട്മെന്‍റിലെ അലി അൽ ഗഫ്രി പറഞ്ഞു. ആദ്യഹജ്ജ് ചെയ്യുന്നവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, അർബുദം ബാധിച്ചവര്‍ തുടങ്ങിയവർക്ക് മുൻഗണന നൽകും. ഈവർഷം ഹജ്ജിനായി അപേക്ഷിച്ചവരിൽ 2.5 ശതമാനം വർധിച്ചു.

Summary: Oman's MERA reveals fee package for Hajj pilgrims

Similar Posts