ഒമാനിൽ തൊഴിലാളികളുടെ പാസ്പോർട്ടുകൾ അനുമതിയില്ലാതെ കമ്പനികൾ സൂക്ഷിക്കാൻ പാടില്ല
|ഒമാന് തൊഴിൽ നിയമത്തിന്റെ അടിസ്ഥാന ചട്ടത്തിന്റെ ലംഘനമാണിത്
ഒമാനിൽ തൊഴിലാളികളുടെ അനുമതിയില്ലാതെ അവരുടെ പാസ്പോർട്ടുകൾ കമ്പനികൾ സൂക്ഷിക്കാൻ പാടില്ലെന്ന് അധികൃതർ വീണ്ടു ഓർപ്പിച്ചു. തൊഴിലുടമകൾ ജീവനക്കാരുടെ പാസ്പോർട്ടുകൾ സൂക്ഷിക്കുന്നത് ഒമാൻ തൊഴിൽ രീതികൾക്ക് വിരുദ്ധമാണ്. 2006 നവംബർ ആറിന് തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച മന്ത്രിതല തീരുമാനം പ്രകാരം.
ഒമാന് തൊഴിൽ നിയമത്തിന്റെ അടിസ്ഥാന ചട്ടത്തിന്റെ ലംഘനമാണിത് . നഷ്ടപ്പെടുമെന്ന് ഭയന്ന് തൊഴിലാളിക്ക് വേണമെങ്കിൽ തൊഴിലുടക്ക് പാസ്പോർട്ട് സൂക്ഷിക്കാൻ ഏൽപ്പിക്കാവുന്നതാണ്. പാസ്പോർട്ട് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ മന്ത്രാലയത്തിന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.
തൊഴിലുടമകൾ പാസ്പോർട്ടുകൾ പ്രവാസി ജീവനക്കാർക്ക് തിരികെ നൽകണം. അവ സൂക്ഷിക്കുന്നത് ഒമാന്റെ തൊഴിൽ രീതികൾക്ക് വിരുദ്ധമാണ്. പാസ്പോർട്ട് എന്നത് ഒരു വ്യക്തിയുടെ പൗരത്വം തെളിയിക്കുന്ന രേഖയാണ്. സ്വന്തം ഇഷ്ടമില്ലാതെ ജീവനക്കാരന്റെ പാസ്പോർട്ട് സൂക്ഷിക്കാൻ ഒരു കമ്പനിക്കും അധികാരമില്ല. സമ്മതമില്ലാതെ പാസ്പോർട്ടുകൾ കൈവശം വച്ചിട്ടുണ്ടെങ്കിൽ, അവ തിരികെ ലഭിക്കാൻ ഉടമകൾക്ക് തൊഴിൽ മന്ത്രാലയത്തെ സമീപിക്കാം. പാസ്പോർട്ട് സറണ്ടർ ചെയ്യാത്തതിന് ഒരു ജീവനക്കാരനെ പിരിച്ച് വിടുന്നത് നിയമ വിരുദ്ധമായി കണക്കാക്കും.