Oman
ഐ.എസ്.സി മലയാള വിഭാഗം ഓണാഘോഷം നാളെ

സലാലയിൽ എത്തിയ പഴയിടം മോഹനൻ നമ്പൂതിരിയെ കൺവീനർ എ.പി കരുണന്റെ നേത്യത്വത്തിലുള്ള സംഘം എയർപോർട്ടിൽ സ്വീകരിക്കുന്നു

Oman

ഐ.എസ്.സി മലയാള വിഭാഗം ഓണാഘോഷം നാളെ

Web Desk
|
19 Sep 2024 9:32 AM GMT

സദ്യയൊരുക്കാൻ പഴയിടം മോഹനൻ നമ്പൂതിരി സലാലയിലെത്തി

സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗത്തിന്റെ വിപുലമായ ഓണാഘോഷം സെപ്തംബർ ഇരുപത് വെള്ളി രാവിലെ മുതൽ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഹാളിൽ നടക്കും. സദ്യയൊരുക്കുന്നതിന് നേത്യത്വം നൽകാൻ സലാലയിൽ എത്തിയ പഴയിടം മോഹനൻ നമ്പൂതിരിയെ കൺവീനർ എ.പി കരുണന്റെ നേത്യത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ ചേർന്ന് എയർപോർട്ടിൽ സ്വീകരിച്ചു. ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു.

രാവിലെ 10.30 മുതൽ ക്ലബ്ബ് അങ്കണത്തിൽ ഘോഷയാത്രയും വിവിധ ഓണക്കളികളും നടക്കും. ദോഫാർ ചേമ്പർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി ചെയർമാൻ നായിഫ് ഹാമിദ് ആമർ ഫാളിൽ മുഖ്യാതിഥിയായിരുക്കും പഴയിടം മോഹനൻ നമ്പൂതിരി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഡോ. കെ.സനാതനൻ, രാകേഷ് കുമാർ ജാ, സന്ദീപ് ഓജ എന്നിവർ സംബന്ധിക്കും.

ക്ലബ്ബ് മൈതാനിയിൽ ഒരുക്കിയ പന്തലിൽ പതിനൊന്നരക്കാണ് സദ്യ ആരംഭിക്കുക. സദ്യയിലേക്ക് ക്ലബ്ബ് അംഗങ്ങൾക്ക് പ്രവേശനം സൗജന്യമാണെങ്കിലും മറ്റുള്ളവർ നേരത്തെ തന്നെ നിശ്ചിത ഫീസ് നൽകി കൂപ്പണുകൾ സ്വന്തമാക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 92046196 എന്ന നമ്പറിൽ ബന്ധപ്പെടുക. എക്‌സിക്യൂട്ടീവ് യോഗത്തിൽ അംഗങ്ങളായ എ.പി.കരുണൻ, റഷീദ് കൽപറ്റ, സജീബ് ജലാൽ, പ്രശാന്ത് നമ്പ്യാർ, ഷജിൽ കോട്ടായി, മണികൺഠൻ നായർ, ഡെന്നി ജോൺ, ദിൽരാജ് നായർ എന്നിവർ സംബന്ധിച്ചു.

Similar Posts