Oman
Pravasi Welfare Salalah
Oman

മണിപ്പൂരിൽ തുടരുന്ന വംശഹത്യക്ക് തടയിടണം: പ്രവാസി വെല്‍‌ഫയര്‍ സലാല

Web Desk
|
27 July 2023 10:13 AM GMT

മണിപ്പൂരിൽ ക്രിസ്ത്യൻ- കുക്കി ഗോത്രവർഗക്കാർക്കെതിരെ മൂന്നുമാസമായി തുടരുന്ന വംശഹത്യാ കലാപങ്ങൾക്ക് തടയിടാൻ ഭരണകൂടവും നിയമപാലകരും തയ്യാറാകണമെന്ന് പ്രവാസി വെൽഫെയർ സലാല ആവശ്യപ്പെട്ടു.

രാജ്യത്ത് പടർന്നു പിടിക്കുന്ന വംശവെറിയുടെ പരിണിത ഫലമാണ്‌ ആസൂത്രിതമായ വർഗീയ കലാപങ്ങൾ. നീതിയും നിയമവും സംരക്ഷിക്കേണ്ട നിയമപാലകർ കലാപകാരികളുടെ പക്ഷം ചേരുന്ന വാർത്തകളാണ്‌ പുറത്തുവരുന്നത്. സ്ത്രീകൾ വലിയതോതിൽ കൊടും ക്രൂരതകൾക്കിരയാവുമ്പോൾ രാജ്യം ലജ്ജിച്ച് തലതാഴ്ത്തേണ്ടി വരുന്നു. മനസാക്ഷി നഷ്ടപെട്ട ഒരു വിഭാഗം രാജ്യത്ത് ആഴത്തിൽ വേരുപടർത്തിയതിന്റെ ദുരന്തമുഖത്താണ്‌ രാജ്യത്തെ ജനങ്ങൾ ജീവിക്കേണ്ടി വരുന്നത്.

മണിപ്പൂരിലെ കലാപം മിസോറാമിലേക്കും വ്യാപിക്കുമ്പോൾ ഇനിയെങ്കിലും ഉത്തരവാദിത്തപ്പെട്ടവർ നിഷ്ക്രിയത്വം വെടിഞ്ഞു അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രവാസി വെൽഫെയർ ആക്ടിംഗ് പ്രസിഡന്റ് സജീബ് ജലാൽ പറഞ്ഞു. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി അബ്‌ദുല്ല മുഹമ്മദും സംബന്ധിച്ചു.

Similar Posts