Oman
വിദ്യാർഥികൾക്കായി ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
Oman

വിദ്യാർഥികൾക്കായി ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

Web Desk
|
14 Oct 2022 5:30 AM GMT

ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബിന് കീഴിൽ രൂപത്കരിച്ച ഇന്ത്യൻ സയൻസ് ഫോറം വിദ്യാർഥികൾക്കായി ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലെ അഞ്ച് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഓൺലൈനായാണ് ക്വിസ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

'ഐ.എസ്.എഫ് ഇഗ്‌നിറ്റർ22' ശാസ്ത്ര ക്വിസ് മത്സരത്തിൽ ഓരോ ടീമിലും രണ്ട് വിദ്യാർഥികൾ ഉണ്ടായിരിക്കണം. രണ്ട് വിദ്യാർഥികളും ഒരേ സ്‌കൂളിൽനിന്നും ഒരേ വിഭാഗത്തിൽ നിന്നുമുള്ളവരായിരിക്കണം. വിദ്യാർഥികൾക്ക് ഓൺലൈൻ വഴിയോ ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്‌തോ മത്സരത്തിനായി രജിസ്റ്റർ ചെയ്യാം.

വാർത്തസമ്മേളനത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി ബാബു രാജേന്ദ്രൻ, ഇന്ത്യൻ സയൻസ് ഫോറം കോഡിനേറ്റർ ഡോ. ജെ രത്‌നകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് കോഡിനേറ്റർ സുരേഷ് അക്കാമടത്തിൽ, കോ കോഡിനേറ്റർ ലത ശ്രീജിത്ത്, ഐ.എസ്.എഫ് ക്വിസ് മാസ്റ്റർ ഹല ജമാൽ എന്നിവർ പങ്കെടുത്തു.

Similar Posts