Oman
![മസ്‌കത്തില്‍നിന്ന് കണ്ണൂരിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ നാട്ടിലെത്തി മസ്‌കത്തില്‍നിന്ന് കണ്ണൂരിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ നാട്ടിലെത്തി](https://www.mediaoneonline.com/h-upload/2022/06/21/1302370-image-1.webp)
Oman
മസ്‌കത്തില്‍നിന്ന് കണ്ണൂരിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ നാട്ടിലെത്തി
![](/images/authorplaceholder.jpg?type=1&v=2)
21 Jun 2022 1:25 AM GMT
തുടര്‍ച്ചയായ 27 മണിക്കൂര്‍ കാത്തിരുന്ന ശേഷം മസ്‌കത്തില്‍നിന്ന് കണ്ണൂരിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ നാട്ടിലെത്തി. ശനിയാഴ്ച രാത്രി 10ന് മസ്‌കത്തില്‍നിന്ന് പുറപ്പെടേണ്ട വിമാനമാണ് ഒരു ദിവസം വൈകി തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ യാത്ര തുടര്‍ന്നത്.
വിമാനം വൈകിയത് സ്ത്രീകളെയു കുട്ടികളെയും, മരണമടക്കം മറ്റ് അടിയന്തിര ആവശ്യമുള്ള യാത്രക്കാരെയും ദുരിതത്തിലാക്കിയിരുന്നു. സാങ്കേതിക തകരാര്‍ ആണ് വിമാനം വൈകിയതിന് കാരണമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കിയ വിശദീകരണം.